Found Dead | പാലക്കാട് നിന്നും കാണാതായ 2 യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
Sep 26, 2023, 19:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (www.kvartha.com) കാണാതായ രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായതിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബുധനാഴ്ച തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇവ പുറത്തെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
നേരത്തെ വെനേലി ഭാഗത്ത് അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാലു യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇവര്‍ കരിങ്കരപ്പുള്ളിയില്‍ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. ഇവരില്‍ രണ്ടു പേരുടെ മൃതദേഹമാണ് കിട്ടിയതെന്നാണ് സംശയം. മറ്റുള്ള രണ്ടു പേരുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രദേശം പൊലീസ് കാവലിലാണ്.
Keywords: Missing Youths Found Dead in Palakkad, Palakkad, News, Missing Youths Found Dead, Dead Body, Police, Case, Statement, Clash, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

