കോഴിക്കോട് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Oct 1, 2021, 11:02 IST
കോഴിക്കോട്: (www.kvartha.com 01.10.2021) പതംകയത്ത് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തലശ്ശേരി സ്വദേശി നഈം ജാഫര്‍ (26) ആണ് മരിച്ചത്. പുലര്‍ച്ചെ നടത്തിയ തെരച്ചിലില്‍ വെള്ളച്ചാട്ടം തുടങ്ങുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് കൂടരഞ്ഞിയിലുള്ള വെള്ളച്ചാട്ടത്തില്‍ യുവാവ് അപകടത്തില്‍പ്പെട്ടത്. സുഹൃത്തുകള്‍ക്കൊപ്പം വിനോദ സഞ്ചാരത്തിന് എത്തിയതായിരുന്നു നഈം. എല്ലാവരും കൂടി വെള്ളത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ നഈം ശക്തമായ മലവെള്ളത്തെ തുടര്‍ന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി എട്ടുമണിവരെ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കില്‍ കണ്ടെത്താനായിരുന്നില്ല.
അഗ്‌നിശമനസേനയും സിവില്‍ റെസ്‌ക്യൂ വിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് യുവാവിനായി തെരച്ചില്‍ നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ടെം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.