കൊല്ലം: കൊല്ലം മാടന്‍നടയില്‍ സ്വകാര്യ ഇരുചക്രവാഹന സര്‍വീസ് സെന്റര്‍ മാനേജരായ യുവതിയുടെ മൃതദേഹം കന്യാകുമാരി വിവേകാനന്ദ പാറയ്ക്ക് സമീപം കൂടംകുളത്ത് കടലില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ കാണാതായ പട്ടത്താനം സുരഭിനഗര്‍ 397 ല്‍ അമ്പലം വിളവീട്ടില്‍ മേരി. കെ.ജോണിന്റെ (44)മൃതദേഹമാണ് കണ്ടെത്തിയത്.
കുര്യന്‍ജോണ്‍, മറിയാമ്മ ദമ്പതികളുടെ മകളായ ഇവര്‍ അവിവാഹിതയാണ്. 22 ന് വൈകിട്ട് ഏഴ് മണിയോടെ സ്ഥാപനത്തില്‍ നിന്ന് വീട്ടിലേയ്ക്ക് പോയതായിരുന്നു . മൃതദേഹം ചൊവ്വാഴ്ചയാണ് കന്യാകുമാരി തീരസംരക്ഷണസേന കരയ്‌ക്കെത്തിച്ചത്.
ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് നാഗര്‍കോവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ ഇരവിപുരം പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി. വൈകിട്ടോടെ കൊല്ലത്തെത്തിച്ച മൃതദേഹം കടപ്പാക്കട മലങ്കര സെന്റ് തോമസ് കത്തോലിക്കാ പള്ളിയില്‍ സംസ്‌കരിച്ചു.

Keywords: Service, Manager, Mery .K.John, Kanyakumari, Institution, Postmortem, Relatives, Nagercoil, Missing, Woman., Dead Body, Sea, Kollam, House, Medical College, Police, Complaint, Thiruvananthapuram, Couples, Daughter, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.