ഫെയ്‌സ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ട ഭര്‍തൃമതിയെ വാട്‌സ് ആപ്പിലൂടെ പോലീസ് കണ്ടെത്തി

 


കോട്ടയം: (www.kvartha.com 03.10.2015) ഫെയ്‌സ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ട ഭര്‍തൃമതിയെ വാട്‌സ് ആപ്പിലൂടെ പോലീസ് കണ്ടെത്തി. സൈബര്‍ സെല്‍ സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പോലീസ് നടത്തിയ അന്വേഷണമാണ് സപ്തംബര്‍ 13നു കോട്ടയം വാഴൂരില്‍നിന്നും ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ച് പോയ വീട്ടമ്മയെ കൊല്ലത്തുള്ള യുവാവിന്റെ വീട്ടില്‍ കണ്ടെത്താന്‍ സഹായിച്ചത്.

ഫെയ്‌സ്ബുക്ക് ചാറ്റ് വഴി ചില യുവാക്കളുമായി വീട്ടമ്മയ്ക്ക്  ബന്ധം ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരില്‍ ചിലരുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചതോടെ പോലീസ് സൈബര്‍ സെല്‍ അന്വേഷണം നടത്തുകയും ഒരു യുവാവിന്റെ ഫോണ്‍ നമ്പറിലേക്കു വാട്‌സാപ്പിലൂടെ സന്ദേശമയക്കുകയും ചെയ്തു. പ്രൊഫൈല്‍ ചിത്രം ഒരു സ്ത്രീയുടേതാക്കിയാണ് സന്ദേശം അയച്ചത്.

ഈ സന്ദേശക്കെണിയില്‍ വീണ യുവാവ് ചാറ്റിങ് ആരംഭിച്ചതോടെയാണ്  കൊടുങ്ങൂരിലേക്കു
വിളിച്ചുവരുത്തി ഇയാളെ പോലീസ് നാടകീയമായി കുടുക്കിയത്. യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഒളിച്ചോടിയ വീട്ടമ്മ കൊല്ലത്ത് മറ്റൊരു യുവാവിന്റെ വീട്ടിലുണ്ടെന്ന വിവരം അറിഞ്ഞത്.

വീട്ടമ്മ ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിനിടെ പറഞ്ഞ കള്ളം വിശ്വസിച്ചാണ് ഇവര്‍ക്ക് യുവാവും വീട്ടുകാരും അഭയം നല്‍കിയതെന്നും ബോധ്യപ്പെട്ടു. യുവതിയുടെ ഭര്‍ത്താവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. യുവതിയെ നാട്ടിലെത്തിച്ചശേഷം മജിസ്‌ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി.

ഫെയ്‌സ്ബുക്ക് ചാറ്റിംഗിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം വീടുവിട്ട ഭര്‍തൃമതിയെ വാട്‌സ് ആപ്പിലൂടെ പോലീസ് കണ്ടെത്തി


Also Read:
മുളിയാര്‍ വ്യാജപട്ടയം: കരാറുകാരന്‍ ഗോവ മുഹമ്മദ് റിമാന്‍ഡില്‍; ഒരു പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

Keywords:  Missing woman found in Kollam, Kottayam, Facebook, Police, Mobil Phone, Message, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia