കാണാതായ വ്യാപാരിയുടെ മൃതദേഹം താമരശ്ശേരി ചുരത്തില്‍; 3 പേര്‍ അറസ്റ്റില്‍
Nov 25, 2012, 12:32 IST
മലപ്പുറം: കഴിഞ്ഞ തിങ്കളാഴ്ച മലപ്പുറത്ത് നിന്ന് കാണാതായ വ്യാപാരിയുടെ മൃതദേഹം താമരശേരി ചുരത്തില്‍ കണ്ടെത്തി. തേഞ്ഞിപ്പലം സ്വദേശിയായ നീരുട്ടിക്കല്‍ കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞാപ്പു(47) ആണ് മരിച്ചത്.
വയനാട് ചുരത്തിലെ ഒന്‍പതാം വളവിലെ കൊക്കയില്‍ വള്ളിയില്‍ കുരുങ്ങിക്കിടന്ന കുഞ്ഞിമുഹമ്മദിന്റെ മൃതദേഹം ഞായറാഴ്ച മലപ്പുറം ഡി.വൈ.എസ്.പി. അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടെയാണ് കണ്ടെത്തിയത്. പ്രതി ഫാസില്‍ ആണ് മൃതദേഹം തള്ളിയ സ്ഥലം പോലീസിന് കാണിച്ചുകൊടുത്തത്.
കൊല്ലപ്പെട്ട കുഞ്ഞാപ്പുവിന് നോട്ട് ഇരട്ടിപ്പുമായി ബന്ധമുണ്ടെന്നും നിരോല്‍പ്പലം സ്വദേശി പറമ്പാളി വീട്ടില്‍ പൊന്നച്ചന്‍ റാഫിക്കു കുഞ്ഞാപ്പു 10 ലക്ഷം രൂപ നല്‍കാനുള്ളതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു. തുണി വില്‍പ്പനക്കാരനായിരുന്ന കുഞ്ഞാപ്പു കഴിഞ്ഞ 19ന് വീട്ടില്‍നിന്നു പോയതാണെന്നും അതിനു ശേഷം തിരിച്ചുവന്നിരുന്നില്ലെന്നും ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കിയിരുന്നു.
Keywords : Malappuram, Murder, Missing, Police, Arrest, Kunhapu, Merchant, Cash Transaction, Kerala, Malayalam News, Missing trader's dead body found
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.