Dead Body | കോളനിയില്‍ നിന്ന് കാണാതായ 2 കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
Mar 9, 2024, 15:55 IST
തൃശൂര്‍: (KVARTHA) ശാസ്താംപൂവം കാടര്‍ കോളനിയില്‍ നിന്ന് കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. വനംവകുപ്പും പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോളനിക്കു സമീപത്തെ ഉള്‍വനത്തിലെ പാറയുടെ സമീപത്തു നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാടര്‍ വീട്ടില്‍ കുട്ടന്റെ മകന് സജി കുട്ടന്(15), രാജശേഖരന്റെ മകന് അരുണ്‍ കുമാര്‍(8) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. പോസ്റ്റുമോര്‍ടത്തിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് വ്യക്തമാക്കി.
മാര്ച് രണ്ടാം തീയതി രാവിലെ 10 മണി മുതലാണ് ഇരുവരേയും കാണാതായത്. ഇതുസംബന്ധിച്ച് കോളനി അധികൃതര്‍ കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികള്‍ പോകാനിടയുള്ള സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണം വിഫലമായതിനെ തുടര്‍ന്നാണ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
വെള്ളിക്കുളങ്ങര പൊലീസിന്റെയും, പരിയാരം, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേന്‍ജ് ഓഫിസിലെ ജീവനക്കാരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടത്തിയത്.

Keywords: Missing Boys Dead Body Found in Forest, Thrissur, News, Dead Body, Missing Boys, Police, Probe, Complaint, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.