കോവിഡ് പ്രതിരോധത്തിന് മലപ്പുറത്ത് പ്രത്യേക ക്യാമ്പയിനുമായി മന്ത്രി
Jul 22, 2021, 22:22 IST
മലപ്പുറം: (www.kvartha.com 22.07.2021) ജില്ലയിലെ കോവിഡ് രോഗ വ്യാപനം തടയുന്നതിനായി പരമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയരാക്കി പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയ്ക്കുന്നതിന് ജില്ലയുടെ ചുമതലയുള്ള കായിക വകുപ്പ് മന്ത്രി വി അബ്ദുർ റഹ്‌മാന്റെ നേതൃത്വത്തില്‍ 'കോവിഡ് മുക്ത മലപ്പുറം' എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍ ആരംഭിക്കുന്നു. എംഎല്‍എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി ജില്ലയിലെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ അതത് മണ്ഡലങ്ങളിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍മാരുടെ യോഗം ചേര്‍ന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാനുള്ള കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ചു വരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ്തല ആര്‍ആര്‍ടിമാരുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിനായി പഞ്ചായത്ത് തലത്തില്‍ ക്രമീകരണങ്ങള്‍ നടത്തും.
പഞ്ചായത്ത് തലങ്ങളില്‍ പൊതുജന പങ്കാളിത്തത്തോടെ കൂടുതല്‍ കോവിഡ് പരിശോധനാ ക്യാമ്പുകളും ബോധവത്ക്കരണങ്ങളും സംഘടിപ്പിക്കും. ഈ പരിശോധനാ ക്യാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും സമയബന്ധിതമായി വാക്‌സിന്‍ നല്‍കുന്നതിനുള്ള നപടികളും ഇതോടൊപ്പം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ജില്ലയില്‍ ദിനം പ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് പോസിറ്റീവായ നിരവധി പേരാണുള്ളത്. ഈ സാഹചര്യത്തില്‍ പരമാവധി ആളുകള്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാകും. രോഗപകര്‍ച കുറക്കുന്നതിനുള്ള ഏറ്റവും പ്രധാന കാര്യം കോവിഡ് പരിശോധന നടത്തി രോഗം ആദ്യം തന്നെ കണ്ടു പിടിക്കുകയും പോസിറ്റീവ് ആകുന്നവരെ മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ വരാത്ത വിധം പാര്‍പ്പിച്ച് ആവശ്യമായ ചികിത്സ നല്‍കുകയും ചെയ്യുക എന്നതാണ്.
യാതൊരു രോഗലക്ഷണങ്ങളും ഇല്ലാതെയും രോഗ ബാധ ഉണ്ടാകും എന്നത് രോഗ പകര്‍ച്ചക്ക് കൂടുതല്‍ വഴിവെക്കും. ചെറിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് പോലും ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമാകുന്ന സാഹചര്യത്തില്‍ ചെറിയ രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ കോവിഡ് പരിശോധനക്ക് വിധേയരാകേണ്ടത് അനിവാര്യമാണ്. കോവിഡിന്റെ മൂന്നാം തരംഗം കൂടുതല്‍ രൂക്ഷവും അപകടകരവുമാണ്. അതുകൊണ്ട് പരിശോധന ക്യാമ്പയിനിലൂടെ രോഗം നേരത്തെ കണ്ടു പിടിച്ച് ഗുരുതരാവസ്ഥ ഒഴിവാക്കുന്നതിനും രോഗബാധിതരെ ഐസൊലേറ്റ് ചെയ്യുക വഴി രോഗപകര്‍ച തടയുന്നതിനും കഴിയും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.