Veena George | വാഹനാപകടത്തില്‍പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് മന്ത്രി വീണാ ജോര്‍ജ്
Sep 10, 2022, 14:36 IST
തിരുവനന്തപുരം: (www.kvartha.com) വാഹനാപകടത്തില്‍പെട്ട അമ്മയേയും പിഞ്ചുകുഞ്ഞുങ്ങളേയും ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസം രാത്രി 9.45 മണിയോടെ പാളയം വി ജെ ടി ഹാളിനു സമീപമാണ് അപകടം നടന്നത്. ബൈകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.
കിഴക്കേ കോട്ടയിലേക്ക് പോകുകയായിരുന്നു മന്ത്രി. ഈ സമയത്താണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പേയാട് സ്വദേശികളായ അനുവും കുടുംബവും അപകടത്തില്‍പെട്ടത് ശ്രദ്ധയില്‍പെടുന്നത്. അനുവും ഭാര്യ ആതിരയും മക്കളും സഹോദരന്റെ മക്കളുമാണ് ബൈകിലുണ്ടായിരുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈകിനെ മറ്റൊരു ബൈക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അനുവിന്റെ സഹോദരന് ബ്രെയിന്‍ ട്യൂമറാണ്. അതുകൊണ്ടു അദ്ദേഹത്തിന്റെ മക്കളെ കൂടി ഓണാഘോഷവും ലൈറ്റും കാണിച്ച് മടങ്ങി വരവേയാണ് അപകടം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈകില്‍ നിന്നും ആതിര മക്കളുമായി തെറിച്ച് വീണു. എന്നാല്‍ ഇടിച്ച ബൈക് നിര്‍ത്താതെ ഓടിച്ചു പോയി. ബൈക് ആതിരയുടെ കാലില്‍ വീണ് പരിക്കേറ്റു. മറ്റാര്‍ക്കും പരിക്കില്ല.
ഓണാഘോഷത്തോടനുബന്ധിച്ച് കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന സമയത്തായിരുന്നു അപകടം. അതുവഴി വന്ന മന്ത്രി വീണാ ജോര്‍ജ് അപകടം കണ്ട് വണ്ടി നിര്‍ത്തി പുറത്തിറങ്ങി. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിച്ചു. എന്നാല്‍ ഗതാഗതക്കുരുക്ക് കാരണം ആംബുലന്‍സ് വരാന്‍ വൈകുമെന്ന് കണ്ട് പരിക്കേറ്റ ആതിരയെ മന്ത്രി വണ്ടിയില്‍ കയറ്റി.
ഒപ്പം ആതിരയുടേയും അനുവിന്റെ സഹോദരന്റേയും രണ്ട് വയസുള്ള മക്കളെ മന്ത്രി തന്നെ എടുത്ത് വാഹനത്തില്‍ കയറ്റി ജെനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇതോടൊപ്പം ആശുപത്രി അധികൃതരെ വിളിച്ച് പറഞ്ഞ് അടിയന്തര വൈദ്യ സഹായവും ഉറപ്പാക്കി.
ഈ വാർത്ത കൂടി വായിക്കൂ:
ദുല്‍ഖര്‍ സല്‍മാന്റെ അനൗണ്‍സ്മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം 'ശേഷം മൈകില്‍ ഫാത്വിമ'

Keywords: Latest-News, Kerala, Thiruvananthapuram, Minister, Health Minister, Hospital, Treatment, Accident, Minister Veena George, Minister Veena George took accident victims to the hospital.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.