തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ച് മാതൃകയായി; ചിറ്റൂര്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com 22.01.2022) ഗര്‍ഭിണിക്ക് താങ്ങും തണലുമായി മറ്റ് ആശുപത്രിയിലേക്ക് അനുഗമിച്ച ചിറ്റൂര്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍മാരേയും നഴ്സുമാരേയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഗൈനകോളജിസ്റ്റ് ഡോ. ആര്‍ ശ്രീജ, അനസ്തെറ്റിസ്റ്റ് ഡോ. ജയമിനി, നഴ്സുമാരായ രഞ്ജുഷ, അനീഷ എന്നിവരെ ഫോണില്‍ വിളിച്ചാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.

തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ച് മാതൃകയായി; ചിറ്റൂര്‍ താലൂക് ആശുപത്രിയിലെ ഡോക്ടര്‍ സംഘത്തെ അഭിനന്ദിച്ച് മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ മേഖലയ്ക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ് ചെയ്തത്. തങ്ങളെ തേടിയെത്തിയ ഗര്‍ഭിണിയെ കൈയൊഴിയാതെ മറ്റൊരു ആശുപത്രിയില്‍ കൊണ്ടു പോയിട്ടും പ്രസവം കഴിയുംവരെ കൂടെ നിന്ന് പരിചരിച്ചത് മാതൃകാപരമാണ്. പാലക്കാട് വരുമ്പോള്‍ നേരില്‍ കാണാമെന്നും മന്ത്രി പറഞ്ഞു.

Keywords:  Minister Veena George congratulates the team of doctors at Chittoor Taluk Hospital, Thiruvananthapuram, Pregnant Woman, Govt-Doctors, Nurse, Treatment, Hospital, Health Minister, Phone call, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia