Inclusion | നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമെന്ന് മന്ത്രി വീണാ ജോര്‍ജ്

 
Minister Veena George Advocates for Women’s Role in Policymaking and Economic Inclusion
Minister Veena George Advocates for Women’s Role in Policymaking and Economic Inclusion

Photo Credit: Photo Credit: Health Minister's Office

● വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് മന്ത്രി
● വ്യാഴാഴ്ച നടന്നത് സ്ത്രീപക്ഷ വിഷയങ്ങളിലെ ആശയവിനിമയം  
● തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നു

തിരുവനന്തപുരം: (KVARTHA) വാഷിംഗ് ടണ്‍ ഡിസിയില്‍ നടന്ന വേള്‍ഡ് ബാങ്കിന്റെ വാര്‍ഷിക യോഗങ്ങളില്‍ പങ്കെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വ്യാഴാഴ്ച സ്ത്രീപക്ഷ വിഷയങ്ങളിലാണ് ആശയവിനിമയം നടന്നത്. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിലെ പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കുക എന്ന വിഷയത്തില്‍ ലോകത്തിലെ വിവിധ സമൂഹങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു.

നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും ലോകത്ത് എല്ലായിടങ്ങളിലും സ്ത്രീ പങ്കാളിത്തം ഉറപ്പാക്കേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. തൊഴില്‍ മേഖലയിലെ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് കേരളം വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനം തൊഴില്‍ മേഖലയില്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വേള്‍ഡ് ബാങ്ക് ഓപ്പറേഷന്‍ മാനേജര്‍ അന്ന ബജേര്‍ദേ ചര്‍ച്ചയില്‍ ആതിഥേയത്വം വഹിച്ചു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡേയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഒലാവോ അവെലിനോ ഗാര്‍ഷ്യ കൊറിയയും ആഫ്രിക്കന്‍ സെന്റര്‍ ഫോര്‍ ഇക്കണോമിക് ട്രാന്‍സ്ഫര്‍മേഷന്‍ പ്രസിഡന്റ് മേവിസ് ഒമുസു ഗ്യാംഫിയും മന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു.

#WomensEmpowerment, #Kerala, #Policymaking, #VeenaGeorge, #EconomicInclusion, #WorldBank

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia