Disciplinary Action | മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടം; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി; ഒരുമാസത്തിനകം ശിക്ഷാ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം
Oct 11, 2023, 12:56 IST
കൊല്ലം: (KVARTHA) കൊട്ടാരക്കര പുലമണ്ണില്‍ മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി. കൊല്ലം ട്രാഫിക് യൂനിറ്റ് എസ്‌ഐ അരുണ്‍കുമാര്‍, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിനയന്‍, സിപിഒ ബിജുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബിജുലാല്‍ ആണ് അന്ന് വാഹനമോടിച്ചിരുന്നത്.
അടുത്ത 14 ദിവസത്തിനുള്ളില്‍ കുറ്റാരോപണ പത്രിക നല്‍കാന്‍ ഡി ഐ ജി ആര്‍ നിശാന്തിനി കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരുമാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.
പൊലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായെന്ന അന്വേഷണ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം ഉണ്ടായതില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അതിലാണ് ഇപ്പോള്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
ഇക്കഴിഞ്ഞ ജൂലൈ 12നാണ് അപകടം നടന്നത്. കൊട്ടാരക്കര താലൂക് ആശുപത്രിയില്‍നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സില്‍ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് രോഗി ഉള്‍പെടെ മൂന്ന് പേര്‍ക്കാണ് പരുക്കേറ്റിരുന്നത്.
Keywords: News, Kerala, Kerala-News, Accident-News, Police-News, Minister, Sivankutty, Pilot Vehicle, Accident, Road, Collided, Ambulance, Disciplinary Action, Policemen, Kerala News, Kottarakkara News, Kollam News, Minister Sivankutty's pilot vehicle collided with an ambulance; Disciplinary action against policemen.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.