ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോളില്ല; തച്ചങ്കരി അതുക്കും മേലെ ആകേണ്ടെന്ന് ഗതാഗതമന്ത്രി
Jul 1, 2016, 13:57 IST
തിരുവനന്തപുരം: (www.kvartha.com 01.07.2016) ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താല്‍ ഓഗസ്റ്റ് ഒന്നുമുതല്‍ പെട്രോളില്ലെന്ന ഗതാഗത കമ്മീഷണറുടെ തീരുമാനം വകുപ്പ് മന്ത്രി അറിയാതെയാണെന്ന് റിപ്പോര്‍ട്ട്.
ഹെല്‍മെറ്റ് വയ്ക്കാത്തവര്‍ക്ക് ഓഗസ്റ്റ് ഒന്നു മുതല്‍ പമ്പുകളില്‍ നിന്ന് പെട്രോള്‍ നല്‍കേണ്ടെന്ന് നിര്‍ദേശം നല്‍കിയ ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിയോട് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ വിശദീകരണം തേടി.
കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ വിശദമാക്കി, ജനങ്ങളെ
പീഡിപ്പിക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ലെന്ന് പറഞ്ഞ മന്ത്രി എല്ലാവശങ്ങളും പരിശോധിച്ച് മാത്രമെ ഉത്തരവ് നടപ്പിലാക്കുകയുള്ളൂവെന്നും വ്യക്തമാക്കി.
കാര്യങ്ങളില്‍ വ്യക്തത വരുത്തുമെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍ വിശദമാക്കി, ജനങ്ങളെ
ഹെല്‍മറ്റ് നിര്‍ബന്ധമാക്കാനുള്ള പുതിയ തീരുമാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നടപ്പാക്കാനായിരുന്നു നീക്കം. പുതിയ നിബന്ധനയില്‍ അപാകത ഉണ്ടെങ്കില്‍ പിന്നീട് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
Also Read:
ഉദുമ മാങ്ങാട് സ്വദേശിനിയായ യുവതിയും ഭര്‍ത്താവും സേലത്ത് കൊല്ലപ്പെട്ട നിലയില്‍
Keywords: Minister seeks explanation from Thachankary for 'no-helmet, no petrol', Vehicle Minister, K Shasheendran,Torture, Transport Commissioner, Thiruvananthapuram, Kozhikode, Report, Kochi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.