ബാബുവിനെതിരെ കേസെടുക്കില്ല; നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് നിര്‍ദേശം നല്‍കിയതായി മന്ത്രി എ കെ ശശീന്ദ്രന്‍
Feb 10, 2022, 11:11 IST
തിരുവനന്തപുരം: (www.kvartha.com 10.02.2022) മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ മലയിടുക്കില്‍ കുടുങ്ങിയ മലമ്പുഴ ചെറാട് സ്വദേശി ആര്‍ ബാബു(23)വിനെതിരെ കേസെടുക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായും മുഖ്യവനപാലകനുമായി ഇക്കാര്യം സംസാരിച്ചതായും നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
വനമേഖലയില്‍ അതിക്രമിച്ച് കയറിയെന്ന കുറ്റം ചുമത്തി ബാബുവിനെതിരെ കേസെടുക്കുമെന്ന് നേരത്തെ വനംവകുപ്പ് പറഞ്ഞിരുന്നു. കേരളാ ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കാന്‍ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയതും കാല്‍വഴുതി താഴേക്കു വീണ് മലയിടുക്കില്‍ കുടുങ്ങിയതും.

45 മണിക്കൂറിന് ശേഷമാണ് സൈന്യം ബാബുവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്‍റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്. അതേസമയം പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള ബാബുവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടു.
Keywords: Thiruvananthapuram, News, Kerala, Minister, Case, Escaped, Chief Minister, Pinarayi-Vijayan, Hospital, Treatment, Minister A K Saseendran says that no case will be registered against Babu.
Keywords: Thiruvananthapuram, News, Kerala, Minister, Case, Escaped, Chief Minister, Pinarayi-Vijayan, Hospital, Treatment, Minister A K Saseendran says that no case will be registered against Babu.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.