തൊഴില്‍തര്‍ക്കമുണ്ടാകാതിരിക്കാന്‍ യൂണിയനുകള്‍ സഹകരിക്കണം: മന്ത്രി കെ.ബാബു

 


തിരുവനന്തപുരം: വിഴിഞ്ഞം സീവേഡ് വാര്‍ഫിലെ ട്രാന്‍സിറ്റ് ഷെഡ് തുറമുഖ ഫിഷറീസ് മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. തൊഴില്‍തര്‍ക്കംമൂലം ചരക്കുനീക്കം തടസ്സപ്പെടാതിരിക്കാന്‍ എല്ലാ ട്രേഡ് യൂണിയനുകളും രാഷ്ട്രീയപാര്‍ട്ടികളും സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പ്രധാന പുലിമുട്ടിന്റെ പുനരുദ്ധാരണത്തിന് നാല് കോടിയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനകം നടപടികള്‍ ആരംഭിക്കും. വേ ബ്രിഡ്ജ് നിര്‍മാണത്തിനുള്ള നടപടികള്‍ നടന്നുവരികയാണ്.

ചാനല്‍ മാര്‍ക്കിങ് ബോയ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ.ബാബു പറഞ്ഞു. ശുദ്ധജലവിതരണത്തിന് ഓവര്‍ഹെഡ് ടാങ്ക് സ്ഥാപിക്കാന്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി. പട്രോള്‍ കം പൈലറ്റ് ബോട്ടിന് എഴുപത് ലക്ഷം രൂപയുടെ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തു. കോസ്റ്റ് ഗാര്‍ഡിന് എഴുപത് മീറ്റര്‍ വാര്‍ഫ് നിര്‍മിക്കാന്‍ തുറമുഖ വകുപ്പ് എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
തൊഴില്‍തര്‍ക്കമുണ്ടാകാതിരിക്കാന്‍ യൂണിയനുകള്‍ സഹകരിക്കണം: മന്ത്രി കെ.ബാബു

ട്രാന്‍സിറ്റ് ഷെഡ് യാഥാര്‍ത്ഥ്യമാകുന്നതോടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്ര മാനവവിഭവശേഷിസഹമന്ത്രി ശശിതരൂര്‍ പറഞ്ഞു. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ ഇരുപത് കോടിയോളം രൂപ വിഴിഞ്ഞം കോവളം മേഖലയില്‍ ടൂറിസം വികസനത്തിന് ചെലവാക്കുമെന്ന് അദ്ദേഹം അറിയിച്ചു. വിഴിഞ്ഞം തുറമുഖത്തിനെതിരെ ഏത് ലോബികള്‍ എന്തൊക്കെ പ്രചരണം നടത്തിയാലും ജനങ്ങളുടെ ശക്തിയെ തടഞ്ഞുനിര്‍ത്താനാവില്ല. പബ്ലിക് ഹിയറിങ് നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിലെ വിദഗ്ധസമിതിയുടെ പരിഗണനയ്ക്ക് അയച്ച് നല്‍കിയിരിക്കുകയാണ്. ബ്രേക്ക്‌വാട്ടറില്‍ ഫിഷ് ലാന്‍ഡിങ് സെന്റര്‍ സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രസഹമന്ത്രി ശശിതരൂര്‍ പറഞ്ഞു.

ജമീല പ്രകാശം എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ സുധീര്‍ഖാന്‍,സദാനന്ദന്‍ തായി ഹാര്‍ബര്‍ എഞ്ചിനീയറിങ് ചീഫ് എന്‍ജിനീയര്‍ എം.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
തൊഴില്‍തര്‍ക്കമുണ്ടാകാതിരിക്കാന്‍ യൂണിയനുകള്‍ സഹകരിക്കണം: മന്ത്രി കെ.ബാബു


തൊഴില്‍തര്‍ക്കമുണ്ടാകാതിരിക്കാന്‍ യൂണിയനുകള്‍ സഹകരിക്കണം: മന്ത്രി കെ.ബാബു

Keywords: Kerala, Thiruvananthapuram, Minister K. Babu, Shashi Tharoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia