കേരളത്തില്‍ മില്‍മാ പാലിനും വിലകൂടും

 


കേരളത്തില്‍ മില്‍മാ പാലിനും വിലകൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിനും വിലകൂടും. പാലിന് വില വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 26 ന് മന്ത്രി കെ.സി ജോസഫുമായി മില്‍മ ചെയര്‍മാന്റെനേതൃത്വത്തില്‍ ചര്‍ച നടത്തിയ ശേഷം വിലവര്‍ദ്ധന കാര്യത്തില്‍ തീരുമാനമെടുക്കും.

മന്ത്രിസഭയില്‍ ചര്‍ച ചെയ്തശേഷമായിരിക്കും പാലിന് വിലകൂട്ടുക. കാലിത്തീറ്റക്ക് വില കൂടുകയും ഉല്‍പാദനച്ചെലവ് വര്‍ധിക്കുകയും ചെയ്തതിനാല്‍ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയിലാണെന്ന ന്യായ വാദം നിരത്തിയാണ് മില്‍മ അധികൃതര്‍ പാലിന് വിലകൂട്ടാന്‍ ആവശ്യപ്പെടുന്നത്. മന്ത്രിയും വിലകൂട്ടണമെന്ന് ആവശ്യപ്പെട്ടുകഴിഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മില്‍മ അര ലിറ്റര്‍ പാലിന്റെ പാക്കറ്റിന് 15 രൂപയാണ് വാങ്ങുന്നത്. 2011 സെപ്തംബറിലാണ് മില്‍മ ഒടുവില്‍ വിലവര്‍ദ്ധിപ്പിച്ചത്. അന്ന് ലിറ്ററിന് അഞ്ച് രൂപയാണ് കൂട്ടിയത്. വില വര്‍ദ്ധിപ്പിച്ചപ്പോള്‍ 4.20 രൂപയും ക്ഷീര കര്‍ഷകര്‍ക്കാണ് മില്‍മ നല്‍കിയത്. പാലിന് വിലകൂട്ടിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നുവെങ്കിലും പിന്നീട് കോടതി വില കൂട്ടാന്‍ മില്‍മയ്ക്ക് അനുമതി നല്‍കുകയായിരുന്നു.

Keywords:  Minister, Kerala, Price, Meeting, K.C. Joseph, Milma
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia