Drowned | അഴിയൂര്‍ കക്കടവ് പുഴയില്‍ മര്‍ചന്റ് നേവി ജീവനക്കാരന്‍ മുങ്ങിമരിച്ചു

 


മയ്യഴി: (KVARTHA) മാഹി റെയില്‍വെ സ്റ്റേഷനു സമീപം താമസിക്കുന്ന യുവാവ് അഴിയൂര്‍ മോന്താലിന് സമീപം കക്കടവ് ഭാഗത്തെ പുഴയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ മാഹി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മാഹി റെയില്‍വെ സ്റ്റേഷനു സമീപം കാനോത്ത് മീത്തല്‍ വീട്ടില്‍ ഷിബില്‍ രാജാ(36)ണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ മുങ്ങിമരിച്ചത്.

മര്‍ചന്റ് നേവി ജീവനക്കാരനായ ഷിബില്‍ രാജ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് അപകടത്തില്‍പ്പെട്ടത്. മാഹി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Drowned | അഴിയൂര്‍ കക്കടവ് പുഴയില്‍ മര്‍ചന്റ് നേവി ജീവനക്കാരന്‍ മുങ്ങിമരിച്ചു
 
ദേവരാജ്-ഷീബ ദമ്പതികളുടെ മകനാണ്. ഭാര്യ: അനുപമ. ഏകമള്‍: അന്‍വിത. സഹോദരി: ജിഷ്ണ.

Keywords: Merchant Navy employee drowned in Azhiyur Kakadav river, Kannur, News, Merchant Navy Employee, Drowned, Police, Probe, River, Medical College, Dead Body, Postmortem, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia