വ്യാപാരിയെ തട്ടികൊണ്ട് പോയതായി പരാതി: സഞ്ചരിച്ച കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

 


കോഴിക്കോട്: (www.kvartha.com 28.04.2021) പതിമംഗലം സ്വദേശിയായ വ്യാപാരിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയതായി പരാതി. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കാരന്തൂരിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൊടുകയിൽ അബ്ദുൽ കരീമിനെയാണ് തട്ടികൊണ്ടുപോയത്. ഇദ്ദേഹത്തെ മോചിപ്പിക്കാൻ 30 ലക്ഷം രൂപ നൽകണമെന്ന് ഒരു സംഘം ഫോണിലൂടെ അറിയിച്ചതായി കരീമിൻ്റെ ഭാര്യ സജ്ന പറഞ്ഞു.

വ്യാപാരിയെ തട്ടികൊണ്ട് പോയതായി പരാതി: സഞ്ചരിച്ച കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ അബ്ദുൽ കരീം വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല ഇതേതുടർന്ന് അന്വേഷണം ആരംഭിക്കുന്നതിനിടയിലാണ് ബന്ധുക്കൾക്ക് ചൊവ്വാഴ്ച ഫോൺ വിളി എത്തിയത്. കരീം തങ്ങളുടെ കസ്റ്റഡിയിലാണെന്നും 50 ലക്ഷം രൂപ നൽകിയാൽ വിട്ടു നൽകാമെന്നുമായിരുന്നു സന്ദേശം. എന്നാൽ ഇത്രയും തുക പെട്ടെന്ന് നൽകാനാവില്ലെന്ന് പറഞ്ഞതോടെ 30 ലക്ഷം നൽകണമെന്നായി സംഘം.

ഭർത്താവ് തന്നെ വിളിച്ചെന്നും ഭയത്തോടെയാണ് കരീം സംസാരിച്ചതെന്നും ജസ്ന പറഞ്ഞു.

ബാംഗ്ലൂരിലും വയനാട്ടിലും ബിസിനസ് നടത്തുന്ന അബ്ദുൽ കരീമിന് ചില പണമിടപാടുകൾ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കരീമിൻറെ വ്യാപാര പങ്കാളിയായ ശെഹസാദ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പ്രശ്നത്തിൽ ഇടപെട്ട സാമൂഹ്യ പ്രവർ‍ത്തകനായ നൗശാദ് തെക്കയിലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കോഴിക്കോട് നാദാപുരത്തും തൂണേരിയിലും സമാനമായ തട്ടിക്കൊണ്ട് പോകലുകൾ ഉണ്ടായിരുന്നു. ഈ സംഭവങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ തട്ടിക്കൊണ്ടു പോയവർ തിരിച്ചെത്തുകയായിരുന്നു.

Keywords:  News, Kozhikode, Kidnap, Kerala, State, Top-Headlines, Police, Case, Merchant, Merchant Kidnapped, Merchant Kidnapped in Kozhikode: car found abandoned on the roadside.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia