കടുവയെ വെടിവെച്ചുകൊന്ന സംഭവം: രൂക്ഷ വിമര്‍ശനവുമായി മനേകാഗാന്ധി
Dec 4, 2012, 12:55 IST
വയനാട്: വയനാട്ടിലെ കന്നുകാലികളെയും ആടുകളെയും മറ്റും കൊന്നുതിന്നുകയും പരിക്കേല്പിക്കുകയും ചെയ്ത ഭീകരാന്തരീക്ഷം സൃഷ്ടിച്ച കടുവയെ വെടിവെച്ചുകൊന്നതില്‍ വന്‍പ്രതിഷേധം. സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി ആളുകളാണ് കടുവയെ കൊന്നതില്‍ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്.
കടുവയെ വെടിവെച്ചുകൊന്ന വനംവകുപ്പിന്റെ നടപടിയ്ക്കെതിരെ പരാതിയുമായി പരിസ്ഥിതി സ്നേഹികള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജ്യത്തെ പ്രമുഖ മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി സ്നേഹിയുമായ മനേക ഗാന്ധി കടുവയെ വെടിവെച്ചുകൊന്നതില്‍ വന്‍പ്രതിഷേധമാണ് അറിയിച്ചിട്ടുള്ളത്.
വന്യജീവി സംരക്ഷണവകുപ്പ് അടച്ചുപൂട്ടേണ്ട നിലയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് പീപ്പിള്‍ ഫോര്‍ എനിമല്‍സ് എന്ന സംഘടനയുടെ അധ്യക്ഷയായ മനേക ഗാന്ധി പറയുന്നു.
വയനാട്ടില്‍ വെടിവെച്ചുവീഴ്ത്തിയ കടുവ മനുഷ്യരെ കൊന്നിട്ടില്ലെന്നും അതിനാല്‍ കടുവയെ കൊല്ലേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നും മനേക ഗാന്ധി അഭിപ്രായപ്പെട്ടു. ദൗത്യസംഘം രൂപീകരിച്ചത് കടുവയെ കൊല്ലാനല്ല മറിച്ച് പുനരധിവസിപ്പിക്കാനായിരുന്നുവെന്ന് അവര്‍ വ്യക്തമാക്കി.
കടുവയെ വെടിവെച്ചുകൊന്നതിലൂടെ വീണ്ടുവിചാരമില്ലാതെ വന്യജീവികളെ കൊന്നൊടുക്കണമെന്ന സന്ദേശമാണ് കേരളം ജനങ്ങള്‍ക്ക് നല്‍കുന്നതെന്നും മനേക അഭിപ്രയപ്പെട്ടു.

Keywords: Tiger , Vayanadu,Death, Criticism, Injured, High Court, Complaint, Protection, Killed, Message, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.