യുഎഇ രൂപം കൊള്ളും മുമ്പേ സെയിൽസ്‌മാനായി അറേബ്യൻ മണലാരണ്യത്തിൽ; 400 ദിര്‍ഹം ശമ്പളക്കാരനിൽ നിന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി വളർന്ന ഡോ. പി എ ഇബ്രാഹിം ഹാജി; കടലോളം കാരുണ്യം ചൊരിഞ്ഞ മനുഷ്യൻ
Dec 21, 2021, 18:13 IST
കോഴിക്കോട്: (www.kvartha.com 21.12.2021) പലരുടെയും സ്വപ്‌ന ഭൂമിയായ യുഎഇ, രൂപീകരിക്കുന്നതിനും അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഒത്തിരി സ്വപ്നങ്ങളുമായി പള്ളിക്കരയിൽ നിന്ന് ദുബൈ മണലാരണ്യത്തിലേക്ക് പി എ ഇബ്രാഹിം ഹാജി എത്തുന്നത്. 1967-ൽ ദുബൈയിൽ സ്‌പെയർ പാർട്‌സ് സ്ഥാപനത്തിൽ സെയിൽസ്‌മാനായി ജോലി ആരംഭിച്ചു. പിന്നീട് 1972 ൽ ഗലദാരി ഓടോമൊബൈൽസ് സ്പെയർ പാർട്സ് മാനജരായും അതിന് ശേഷം മസ്‌കറ്റിലെ അൽ ഹശർ ഓടോമൊബൈൽസിനൊപ്പവും സേവനം അനുഷ്ടിച്ചു.
1974 ലാണ് ജീവിതത്തിലെ വലിയൊരു വഴിത്തിരിവ് സംഭവിക്കുന്നത്. വസ്ത്രങ്ങളുടേയും സൗന്ദര്യവർധക വസ്തുക്കളുടേയും വിൽപന രംഗത്തേക്ക് കാലെടുത്ത് വെച്ചു. 1976 ൽ സെഞ്ച്വറി ട്രേഡിംഗ് എന്ന സംയുക്ത സംരംഭം അദ്ദേഹം ആരംഭിച്ചു. പിന്നീട് നടന്നത് ചരിത്രം. പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു സ്ഥാപനത്തിന്. വളരെ പെട്ടെന്ന് തന്നെ ദുബൈയിലെ ഏറ്റവും വലിയ തുണിക്കച്ചവടക്കാരുടെയും ഇറക്കുമതിക്കാരുടെയും കൂട്ടത്തില്‍ സെഞ്ച്വറിയും എത്തി. കുവൈറ്റിലും ബഹ്റൈനിലും ഖത്വറിലും ഒമാനിലും സഊദി അറേബ്യയിലുമെല്ലാം പി എ ഇബ്രാഹിം ഹാജിക്ക് കീഴിൽ കടകൾ തുറന്നു.
അങ്ങനെ നാനൂറു ദിര്‍ഹം ശമ്പളക്കാരനിൽ നിന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി പി എ ഇബ്രാഹിം വളർന്നു. പിന്നീട് തന്റെ ശ്രദ്ധ വിദ്യാഭ്യാസ മേഖലയിലേക്കും അദ്ദേഹം പതിപ്പിച്ചു. പേസ് വിദ്യാഭ്യാസ ഗ്രൂപ് സ്ഥാപിച്ചു. ലോകത്തെ വിവിധ സര്‍വകലാശാലകളുടെ ഉന്നതരുമായി സ്ഥിരമായി ചര്‍ചകള്‍ നടത്തി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹത്തിന് കീഴിൽ ഉയർന്നുവന്നു. മംഗ്ളൂറിൽ മാത്രം പി എ എൻജിനീയറിങ് കോളജ് അടക്കം അഞ്ച് സ്ഥാപനങ്ങളുണ്ട്.
ഡൽഹി പ്രൈവറ്റ് സ്കൂൾ - അജ്‌മാൻ, ഗൾഫ് ഏഷ്യൻ സ്കൂൾ - ശാർജ, ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ - മംഗഫ് കുവൈറ്റ്, ഇൻഡ്യ ഇന്റർനാഷനൽ സ്കൂൾ - ശാർജ, ക്രിയേറ്റീവ് ബ്രിടീഷ് സ്കൂൾ - അബുദബി, പേസ് ഇന്റർനാഷനൽ സ്കൂൾ - ശാർജ, പേസ് റെസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ് - മഞ്ചേരി, ബ്ലോസം പബ്ലിക് സ്കൂൾ - മഞ്ചേരി, യൂനിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലൻഡൻ (ബ്രാഞ്ച്) - റാസൽ ഖൈമ... അങ്ങനെ നീളുന്നു ഡോ. പി എ ഇബ്രാഹി ഹാജിയുടെ കയ്യൊപ്പ് പതിഞ്ഞ അക്ഷര വിപ്ലവ സ്ഥാപനങ്ങൾ.
പ്രമുഖ ജ്വലറി, ഡയമൻഡ് ബ്രാൻഡായ മലബാർ ഗ്രൂപ് കോ-ചെയർമാൻ, കഴിഞ്ഞ 12 വർഷമായി ഇൻഡ്യയിലെ ഒന്നാം നമ്പർ മാരുതി വിൽപന ഏജൻസിയും 5500 ജീവനക്കാർ നേരിട്ട് ജോലി ചെയ്യുന്നതുമായ ഇൻഡസ് മോടോർ കമ്പനി വൈസ് ചെയർമാൻ, സർകാർ സ്ഥാപനമായ കെഎസ്ഐഡിസി യുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ചേരമാൻ ഫിനാൻഷ്യൽ സെർവീസസ് ലിമിറ്റഡ് ചെയർമാൻ, എല്ലാ ജിസിസി രാജ്യങ്ങളിലെയും തുണിത്തരങ്ങളുടെ മൊത്ത വിതരണക്കാരായ അൽ ശമാൽ ഗ്രൂപ് മാനജിങ് ഡയറക്ടർ, എബിസി ഗ്രൂപ് ചെയർമാൻ.. എന്നിങ്ങനെ പരന്നു കിടക്കുന്നു അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം.
സത്യസന്ധമായ കച്ചവടക്കാരൻ എന്ന നിലയിലാണ് അദ്ദേഹം ഗൾഫിലും മറ്റിടങ്ങളിലും അറിയപ്പെടുന്നത്. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യവും. അതോടൊപ്പം തന്നെ വലിയൊരു മനുഷ്യ സ്‌നേഹി കൂടി ആയിരുന്നു അദ്ദേഹം. പ്രയാസങ്ങൾ അനുഭവപ്പെടുന്ന ഇടങ്ങളിൽ, വിവിധ സാമൂഹ്യ സംഘടനകളിൽ അദ്ദേഹത്തിന്റെ കാരുണ്യത്തിന്റെ കരങ്ങൾ ചെന്നെത്തിയിരുന്നു.
കോട്ടയത്ത് ഒരു ക്രിസ്ത്യൻ സഹോദരൻ കിഡ്‌നി ദാനം ചെയ്യുന്നതിടയിൽ മരണമടഞ്ഞപ്പോൾ ആ കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാൽക്കരിച്ചു കൊടുത്തതടക്കം അദ്ദേഹത്തിന്റെ സംഭാവനകൾ അനേകമുണ്ട്. പക്ഷേ അധിലധികമുണ്ട് അറിയപ്പെടാത്ത കാരുണ്യത്തിന്റെ കൈനീട്ടങ്ങൾ.
വസ്ത്രവ്യാപാരിയായ അബ്ദുല്ല - ആഇശ ദമ്പതികളുടെ മകനായി 1943 സെപ്തംബർ ആറിന് പള്ളിക്കരയിലാണ് ഇബ്രാഹിം ഹാജി ജനിച്ചത്. ഗവ. മാപ്പിള എൽപി സ്കൂളിലും പിന്നീട് കോട്ടിക്കുളം ഗവ. ഫിഷറീസ് ഹൈസ്കൂളിലും പഠിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം, ചെന്നൈയിൽ ഓടോമൊബൈൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ നേടി. അവിടെ നിന്നാണ് പ്രവാസത്തിലെത്തിയതും ചരിത്രം തിരുത്തിയതും.
അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അനേകായിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപങ്ങളിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരുമായ ലക്ഷക്കണക്കിനാളുകൾ അദ്ദേഹത്തിന്റെ സാക്ഷ്യ പത്രങ്ങളാണ്. ഓർമിക്കാനെന്നുമുള്ള വലിയ ഇതിഹാസങ്ങൾ സൃഷ്‌ടിച്ചാണ് പി എ ഇബ്രാഹിം ഹാജി കടന്നുപോവുന്നത്.

Keywords: Kerala, News, Kozhikode, Death, Business Man, Memories of Dr. P A Ibrahim Haji.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.