മഅ്ദനിക്കാര്യത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ ആത്മാര്‍ത്ഥ കാണിക്കുമെന്നു പ്രതീക്ഷയേകി സുധീരന്‍
Feb 11, 2014, 11:01 IST
തിരുവനന്തപുരം: വി എം സുധീരന്‍ കെപിസിസി പ്രസിഡന്റായത് കര്‍ണാടകയിലെയും കേരളത്തിലെയും കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ തമ്മില്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തിലുള്ള ആശയ വിനിമയം കൂടുതല്‍ ഫലപ്രദമാകാന്‍ സാധ്യത.
രമേശ് ചെന്നിത്തലയെക്കാള്‍ കൂടുതലായി മഅ്ദനിയുടെ മോചനകാര്യത്തില്‍ ആദ്യം മുതലേ ആത്മാര്‍ത്ഥത കാട്ടിയ നേതാവാണ് സുധീരന്‍ എന്നതാണ് ഇതിനു കാരണമെന്ന് പിഡിപി കേന്ദ്രങ്ങള്‍ പറയുന്നു. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മഅ്ദനി സുധീരന് അടുത്ത ദിവസംതന്നെ കത്തയയ്്ക്കുമെന്നും അറിയുന്നു. പുതിയ സ്ഥാനലബ്ധിയില്‍ അഭിനന്ദിക്കാനും തനിക്ക് നീതി ലഭിക്കാന്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ അഭ്യര്‍ത്ഥിക്കാനുമായിരിക്കും കത്ത്.
കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുമ്പോഴും മഅ്ദനിക്കു വേണ്ടി ശക്തമായ ഇടപെടല്‍ സുധീരന്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ ആദ്യം ഇടപെട്ട കോണ്‍ഗ്രസ്-യുഡിഎഫ് നേതാവും സുധീരന്‍ തന്നെയായിരുന്നു.
ഇത്തവണ ബംഗളൂരു സ്‌ഫോടക്കേസില്‍പെട്ട് മഅ്ദനി അറസ്റ്റിലായ ശേഷവും അദ്ദേഹത്തിനു നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നേടിക്കൊടുക്കാന്‍ തുടക്കം മുതല്‍ ശ്രമിക്കുന്ന നേതാക്കളുടെ മുന്‍ നിരയില്‍ തന്നെയാണ് സുധീരന്‍. കെപിസിസി പ്രസിഡന്റ് എന്ന സുപ്രധാന പദവി ഉപയോഗിച്ച് ആ ഇടപെടല്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹം കര്‍ണാടക ജയിലില്‍ എത്തി കേരളത്തിലെ പൊതുപ്രവര്‍ത്തകനായ മഅ്ദനിയെ നേരില്‍ കണ്ടാല്‍ പോലും അത്ഭുതമില്ല എന്നാണ് മഅ്ദനിയുടെ ബന്ധുക്കളും പിഡിപി നേതൃത്വവും കരുതുന്നത്.
അതേസമയം, മഅ്ദനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് 26ലേക്ക് മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഇടപെടല്‍ ഏറ്റവും നിര്‍ണായകമായി മാറിയിരിക്കുന്ന സന്ദര്‍ഭമാണ് ഇതെന്ന് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ എംപി ഡോ. സെബാസ്റ്റിയന്‍ പോള്‍ അധ്യക്ഷനായ മഅ്ദനി ജസ്റ്റിസ് ഫോറം സുധീരനെ നേരില്‍ കണ്ട് ഇക്കാര്യം സംസാരിക്കാനും ആലോചിക്കുന്നുണ്ട്.
നേരത്തെ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍ പരിഗണനയ്ക്കു വന്ന സമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഇടപെട്ടിരുന്നു. എന്നാല്‍ അതു ഗുണം ചെയ്തില്ല എന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം വ്യക്തമാക്കിയത്.
മഅ്ദനിക്ക് ജാമ്യം നല്‍കരുത് എന്നു ബിജെപി സര്‍ക്കാരിനേക്കാള്‍ ശക്തമായി ആവശ്യപ്പെടുകയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്ന ശേഷവും പ്രോസിക്യൂഷന്‍ ചെയ്തത്. എന്നാല്‍ ഹൈക്കമാന്‍ഡ് പ്രത്യേക താല്പര്യമെടുത്ത് നിയമിച്ച കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ വി എം സുധീരന്റെ ഇനിയുള്ള ഇടപെടലുകള്‍ ഫലം ചെയ്യുമെന്ന പ്രതീക്ഷയാണ് പിഡിപിയും മഅ്ദനിയുടെ കുടുംബും വെച്ചുപുലര്‍ത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Abdul-Nasar-Madani, V. M.Sudheeran, Congress, Jail, Bangalore Blast Case, Kerala, Maudani: Congress interference will be more effective along with Sudheeran's leadership, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.