തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പുതിയ പ്രതീക്ഷകളുമായി എത്തിയ പലര്‍ക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി. കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്ന ഉഴമലക്കല്‍ സ്വദേശി രാധാകൃഷ്ണന്‍ പതിനാല് വര്‍ഷം മുമ്പാണ് പണിക്കിടയില്‍ ഉണ്ടായ വീഴ്ചയിലാണ് കാലുകള്‍ തളര്‍ന്ന് കിടപ്പിലായത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഓലക്കുടിലില്‍ കഴിയുന്ന രാധകൃഷ്ണന് ചികിത്സക്കായി വന്‍ തുക ചെലവുണ്ട്. ചികിത്സാ ധനസഹായത്തിനായി ജനസമ്പര്‍ക്കപരിപാടിയില്‍ എത്തിയ അദ്ദേഹത്തിന് മുഖ്യമന്ത്രി 50,000 രൂപ സഹായം അനുവദിച്ചു.
റൊമൈറ്റഡ് ആര്‍ത്രൈറ്റിസ് ബാധിച്ച് കിടപ്പിലായ ബാലരാമപുരം സ്വദേശി മുഹമ്മദലി ഷാ തന്റെ രോഗം ഭേദമാക്കാനാവില്ലെന്ന് ഡോക്ടര്‍മാരുടെ വിധിയെഴുത്തില്‍ തളര്‍ന്നുപോയി. സ്വന്തമായി വീടില്ലാത്ത അമ്മയോടൊത്ത് വാടകവീട്ടില്‍ താമസിക്കുന്ന ഇദ്ദേഹം കനിവിന്റെ അവസാന പ്രതീക്ഷയായാണ് ജനസമ്പര്‍ക്കപരിപാടിയില്‍ എത്തിയത്. മുഹമ്മദ് അലി ഷായ്ക്ക് പാലിയേറ്റീവ് കെയര്‍ ചികിത്സക്കായും തുടര്‍ന്നുള്ള ജീവനോപാധിക്കും ഒരുലക്ഷം രൂപ ധനസഹായം അനുവദിച്ചു.
ജീവന്റെ സുരക്ഷയ്ക്കായി മൂന്നാം വയസിലെടുത്ത പോളിയോ ഇന്‍ജക്ഷന്‍ തളര്‍ത്തിക്കളഞ്ഞത് തന്റെ ശരീരത്തോടൊപ്പം പ്രേമന്റെ ജീവിതം കൂടിയായിരുന്നു. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ ജീവിതത്തെ ചിരിച്ചു കൊണ്ട് നേരിട്ട അദ്ദേഹത്തിന് പക്ഷേ തുടര്‍ജീവിതത്തിന് തന്റേതായ ഒരു ജോലി കൂടിയേ മതിയാവൂ. ഇതിനായി ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയ മലയിന്‍കീഴ് സ്വദേശി പ്രേമന്റെ അപേക്ഷയില്‍ രണ്ടാഴ്ചക്കകം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
ജന്മനാ വൈകല്യമുള്ള 13ഉം 10 വയസായ രണ്ട് പെണ്‍മക്കളെയും കൊണ്ടാണ് സഫീന ബീവി മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്. കുറ്റിച്ചല്‍ സ്വദേശിയായ ഇവര്‍ക്ക് മക്കളുടെ ചികിത്സക്കും സ്പീച്ച് തെറാപ്പിക്കുമായി വന്‍തുക ആവശ്യമുണ്ട്. തയ്യലും തൊഴിലുറപ്പ് പദ്ധതിയിലെ ജോലിയുമാണ് സഫീനാബീവിയുടെ ജീവനോപാധി. പരാതി ക്ഷമാപൂര്‍വം ശ്രദ്ധിച്ച മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
നെയ്യാറ്റിന്‍കര സ്വദേശിയായ 35കാരന്‍ അനില്‍കുമാറിനും ജനസമ്പര്‍ക്കപരിപാടി അനുഗ്രഹമായി. ആറ് വര്‍ഷം മുമ്പ് ബൈക്ക് അപകടത്തില്‍ നട്ടെല്ല് തകര്‍ന്ന് അരക്കുതാഴെ തളര്‍ന്ന അനില്‍കുമാര്‍ അമ്മയോടൊപ്പമാണ് താമസിക്കുന്നത്. അനില്‍കുമാറിന് ഒരുലക്ഷം രൂപ മുഖ്യമന്ത്രി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ചു.
ചെങ്കല്‍ചൂള സ്വദേശി വൃക്കരോഗിയായ സുരേഷ് ഡയാലിസിസിനുള്ള ധനസഹായം തേടിയാണ് ജനസമ്പര്‍ക്ക പരിപാടിയില്‍ എത്തിയത്. ഹോട്ടല്‍ ജോലിക്കാരനായ ഈ 45കാരന് വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുടെ സംരക്ഷണ ചുമതലകൂടിയുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷമായി അസുഖം മൂലം വിഷമിക്കുന്ന സുരേഷിന് 50000 രൂപ സാമ്പത്തിക സഹായം അനുവദിച്ചു.
55കാരനായ ദിവാകരന്‍ നായര്‍ പരസഹായത്തോടെയാണ് ജനസമ്പര്‍ക്ക പരിപാടിക്ക് എത്തിയത്. മൂന്നുവര്‍ഷം മുമ്പ് നടന്ന അപകടത്തില്‍ അദ്ദേഹത്തിന്റെ നട്ടെല്ലിന് സാരമായ പരിക്കുകള്‍ ഏറ്റ് അരക്കുതാഴെ തളര്‍ന്ന ഈ നെല്ലനാട് സ്വദേശിക്ക് മുഖ്യമന്ത്രി 50000 രൂപ ധനസഹായം അനുവദിച്ചു. അദ്ദേഹത്തിന്റെ എ.പി.എല്‍.കാര്‍ഡ് ബി.പി.എല്‍.ആക്കാനും മുച്ചക്രവാഹനം അനുവദിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
ക്യാന്‍സര്‍ രോഗിയായ ലീല (50) നിറകണ്ണുകളോടെയാണ് മുഖ്യമന്ത്രിയോട് തന്റെ അവസ്ഥ വിവരിച്ചത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ക്യാന്‍സര്‍ രോഗത്തിന് നടത്തുന്ന ചികിത്സ ലീലയെ സാമ്പത്തികമായും തളര്‍ത്തി. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം വിഷമിക്കുന്ന ഭര്‍ത്താവിനും ഒരു മകനും ജോലിക്ക് പോകാനാകാത്ത സ്ഥിതിയാണ്. വാമനപുരം സ്വദേശിനിയായ ഇവര്‍ക്ക് 50000 രൂപ മുഖ്യമന്ത്രി സഹായധനം അനുവദിച്ചു.
ഉച്ചവരെ 111 അപേക്ഷകര്‍ക്ക് 37,90,000 രൂപ ധനസഹായം അനുവദിച്ചു.
ദുഖക്കാഴ്ചയായി ഒരുവയസുകാരന്‍..
ഒന്നു പുഞ്ചരിക്കാന്‍ പോലുമാകാതെ അമ്മയുടെ മാറില്‍ തളര്‍ന്നിരിക്കുന്ന ഒരു വയസ്സുകാരന്‍ മുഹമ്മദ് ഷെറീഫ് പൊതുജനസമ്പര്‍ക്ക പരിപാടിയിലെ കണ്ണീര്‍മുത്തായി. കുഞ്ഞുമുഹമ്മദിനെ കൊുണ്ടവന്നതാകട്ടെ സംസാരശക്തിയില്ലാത്ത ഉമ്മ ഷജീനാബീവി. ജനിച്ച നാല്മാസം കഴിഞ്ഞപ്പോഴാണ് മുഹമ്മദിന് രോഗമുള്ളതായി മാതാപിതാക്കള്‍ക്ക് മനസിലായത്. തലച്ചോറിലെ ഞരമ്പ് കുരുങ്ങിയതും ഹൃദയവാല്‍വില്‍ ദ്വാരമുള്ളതുമാണ് മുഹമ്മദിന്റെ രോഗം.
തിരുവനന്തപുരം ശ്രീ ചിത്തിരതിരുനാള്‍ ആശുപത്രിയിലും എസ്എറ്റിയിലുമായി മരുന്നിനും സ്‌കാനിങ്ങിനുമായി പ്രതിമാസം അയ്യായിരത്തോളം രൂപയാണ് മുഹമ്മദിന് വേി ചെലവാക്കുന്നത്. കൂലിപ്പണിക്കാരനായ ബാപ്പ സലീമിന് താങ്ങാവുന്നതിലും അധികമാണ് ഇത്. സംസാരിക്കാന്‍ കഴിയില്ലാത്തതിനാല്‍ ഷജീനാബീവിക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. കുഞ്ഞുമുഹമ്മദിന്റെ ചികിത്സയ്ക്കായി ഒരുകൈ സഹായം പ്രതീക്ഷിച്ചാണ് ഷജീനാബീവി മുഹമ്മദിനേയും കൊ്ണ്ട പൊതുജനസമ്പര്‍ക്കപരിപാടിക്കെത്തിയത്. 25,000 രൂപയാണ് മുഹമ്മദിന് ചികിത്സയ്ക്കായി മുഖ്യമന്ത്രി അനുവദിച്ചത്.
കണ്ണീര്‍ക്കിടക്കയില്‍ പുഷ്പരാജന് സന്തോഷാശ്രു
നട്ടെല്ലും ജീവിതവും തകര്‍ന്ന പാറശാല സ്വദേശി പുഷ്പരാജ് മുഖ്യമന്ത്രിയുടെ പൊതുജനസമ്പര്‍ക്കപരിപാടിയില്‍ എത്തിയത് മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ സഹായത്തോടെ. ഒന്നു തിരിഞ്ഞുകിടക്കാന്‍ പോലും പരസഹായം ആവശ്യമുളള പുഷ്പരാജിനെ സ്ട്രക്ചറില്‍ കിടത്തി മുഖ്യമന്ത്രിയുടെ മുന്നിലെത്തിക്കുമ്പോള്‍ തിക്കിലും തിരക്കിലുംപ്പെട്ട് ഏറെബുദ്ധിമുട്ടിയെങ്കിലും അച്ഛന്റെ ശരീരത്തോടുതന്നെ ചേര്‍ന്ന് നില്‍ക്കാന്‍ ആ കുരുന്നുകള്‍ പ്രത്യേകം ശ്രദ്ധിച്ചു. കാരണം അവര്‍ എപ്പോഴും അച്ഛന്റെകൂടെ ഉണ്ടായേതീരൂ.
തെങ്ങില്‍ നിന്ന് വീണ് നട്ടെല്ല് തകര്‍ന്ന് പുഷ്പരാജ് ശയ്യാവലംബനായിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു. തങ്ങളുടെ പഠനത്തിനും അച്ഛന്റെ ചികിത്സയ്ക്കും വീട്ടുചെലവിനും ആവശ്യമുളള വക കത്തൊന്‍ തൊഴിലുറപ്പ് പദ്ധതികൊ് മാത്രം അമ്മയ്ക്കാകുന്നില്ല. അങ്ങനെയാണ് മുഖ്യമന്ത്രിയോട് തങ്ങളുടെ ദുരിതങ്ങള്‍ പറയാന്‍ ഈ കുട്ടികളെത്തിയത്. മുഖ്യമന്ത്രിയുടെ സ്‌നേഹമസൃണമായ ചോദ്യവും പറച്ചിലും അവരുടെ മനസില്‍ പ്രതീക്ഷയുണര്‍ത്തി. അവര്‍ക്ക് നിരാശപ്പെടേിവന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും ഒരു ലക്ഷം രൂപ അനുവദിച്ചുക്കൊണ്ടും എ.പി.എല്‍. വിഭാഗത്തിലായിരുന്ന റേഷന്‍കാര്‍ഡ് ബി.പി.എല്‍. ആക്കിക്കൊണ്ടും മുഖ്യമന്ത്രി ഉത്തരവായപ്പോള്‍ സന്തോഷംകൊണ്ട് പുഷ്പരാജിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. പാറശാല ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ സൗജന്യചികിത്സ തുടര്‍ന്നു ലഭ്യമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
നന്ദു നന്ദിയോടെ മടങ്ങി
19 വയസുളള നന്ദുവിനെ കസേരയില്‍ ഇരുത്തിയാണ്് മുഖ്യമന്ത്രിക്ക് മുന്നിലെത്തിച്ചത്. കൂടെയുണ്ടായിരുന്ന അമ്മ ഇന്ദിരയും അച്ഛന്‍ ശശികുമാറും കണ്ണീരോടെയാണ് മുഖ്യമന്ത്രിയോട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചത്. നന്ദുവിന്റെ ബുദ്ധിമാന്ദ്യവും ശാരീരികവൈകല്യങ്ങളും മാത്രമല്ല പണിപൂര്‍ത്തിയാവാത്ത വീടും ശശികുമാറിനെ വലയ്ക്കുന്നു്. മുല്ലശ്ശേരി സ്വദേശിയായ ശശികുമാര്‍ കൂലിപ്പണിചെയ്താണ് കുടുംബം പുലര്‍ത്തുന്നത്. വീട് അറ്റകുറ്റപ്പണിചെയ്യാനും നന്ദുവിനായി ബാത്ത്‌റൂം പണിയാനും 75,000 രൂപ ആവശ്യപ്പെട്ട കുടുംബത്തിന് മുഖ്യമന്ത്രി ഒരുലക്ഷം രൂപ അനുവദിച്ചു.
കുമാറിന് പെന്‍ഷനും ധനസഹായവും വീല്‍ചെയറും
വൈകുന്നേരം 4.30 വരെ 148 അപേക്ഷകളില്‍ 40,06,000 രൂപ ധനസഹായം അനുവദിച്ചു.
ബിനുവിന് ധനസഹായമായി ഒരുലക്ഷം രൂപ
എണ്‍പത് ശതമാനം അംഗവൈകല്യമുള്ള 34കാരനായ ബിനു ഭാര്യയുടെയും അമ്മയുടെയും സഹായത്തോടെ വീല്‍ചെയറിലാണ് ജനസമ്പര്‍ക്കപരിപാടിക്ക് എത്തിയത്. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ബിനുവിന് സ്പാസ്റ്റിക് പാരാപ്ലീജിയ എന്ന അസുഖം മൂലം ശരീരം തളരുകയായിരുന്നു. ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയായ ബിനുവിന് സ്‌കൂള്‍ കുട്ടികളായ മക്കളുടെ വിദ്യാഭ്യാസച്ചെലവും കണ്ടെത്തേണ്ടതുണ്ട്. വീട്ടുജോലിക്ക് പോകുന്ന ഭാര്യ പ്രിയയും പ്രായമായ അമ്മയുമാണ് കുടുംബവീട്ടില്‍ താമസിക്കുന്ന ബിനുവിന് താങ്ങായിട്ടുള്ളത്. ബിനുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
ബിന്ദുലേഖക്ക് ഇനി സ്ഥിരജോലി പ്രതീക്ഷിക്കാം
പന്ത്രണ്ട് വര്‍ഷത്തെ ജീവിതപ്രാരാബ്ധങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ബിന്ദുലേഖ ഒരിക്കലും പ്രതീക്ഷിച്ചില്ല തന്റെ വേദനകള്‍ക്ക് പൊതുജനസമ്പര്‍ക്ക പരിപാടി ആശ്വാസമാകുമെന്ന.് ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവിന്റെ നഷ്ടത്തിന് പകരമായി വനം വകുപ്പില്‍ തനിക്കൊരു സ്ഥിരം ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലാണ് ബിന്ദുലേഖ. പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി സ്വന്തമായൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ബിന്ദുലേഖ തന്റെ വേദനകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എത്തിയത്. പാലോട് റേഞ്ച് ആഫീസില്‍ വാച്ചറായി ജോലി ചെയ്തുവന്നിരുന്ന ഭര്‍ത്താവ് രഘുനാഥന്‍ നായര്‍ 12 വര്‍ഷത്തിനുമുമ്പ് കാട്ടില്‍വച്ച് കൊല്ലപ്പെടുകയായിരുന്നു. അതിനുശേഷം ബിന്ദുലേഖക്ക് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്ററില്‍ വാച്ചര്‍-കം-കുക്ക് ആയി താത്കാലിക നിയമനം ലഭിച്ചു. എന്നാല്‍ അതില്‍ നിന്നുകിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയാതെ വന്നപ്പോഴാണ് മക്കളുമൊത്ത് ബിന്ദുലേഖ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. പരിശീലന കേന്ദ്രത്തില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പറിന്റെ ഒഴിവില്‍ സ്ഥിരനിയമനം നല്‍കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ നേരില്‍ കണ്ട നിമിഷംതന്നെ അവര്‍ ബോധരഹിതയായി. ബിന്ദുലേഖയുടെ കഥയറിഞ്ഞ മുഖ്യമന്ത്രി അനുകമ്പാപൂര്‍വമാണ് പ്രതികരിച്ചത്. അരിപ്പ പരിശീലനകേന്ദ്രത്തില്‍ സ്ഥിരനിയമന സാധ്യത അന്വേഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിധിതളര്‍ത്തിയ അനിലിന്റെ വീടിന് ഇനി പുതിയ പ്രതീക്ഷ
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായിരുന്ന അനില്‍കുമാറിന്റെ ജീവിതത്തിലെ വലിയ വീഴ്ചയാണ് കഴിഞ്ഞ ജനുവരിയില്‍ സംഭവിച്ചത്. പണിസ്ഥലത്തുണ്ടായ അപകടത്തില്‍ നട്ടെല്ല് തകര്‍ന്നുപോയ അനിലിന് തുടര്‍ന്നുള്ള ജീവിതം ദുസ്സഹമായി. പതിമൂന്ന് വയസ്സുള്ള അനിലിന്റെ മകള്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഏറെ പണച്ചെലവുണ്ടാക്കിയ ഈ ചികിത്സയ്ക്കും വീടു പണിയുന്നതിനുമായി എടുത്ത 3 ലക്ഷം രൂപ വായ്പയും ഇന്ന് ഈ കുടുംബത്തിന് ഇരട്ടി ഭാരമാണ്. അനില്‍കുമാറിന്റെ ചികില്‍സയ്ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അനിലും ഭാര്യ മീനയും. അനിലിന്റെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയതോടൊപ്പം എപിഎല്‍ റേഷന്‍കാര്‍ഡ് ബിപിഎല്‍ കാര്‍ഡ് ആക്കാനും ഉത്തരവിട്ടു. കൂടാതെ അനിലിന് പെന്‍ഷന്‍ അനുവദിക്കുന്ന കാര്യവും വായ്പ അടച്ചുതീര്‍ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന കാര്യവും പരിഗണിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജനസമ്പര്‍ക്കം: അനുവദിച്ച തുകയും മറ്റ് സഹായങ്ങളും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - 1643 അപേക്ഷകള്‍, വിതരണം ചെയ്തത് 1,53,02,000 രൂപ
വെള്ളിയാഴ്ച വൈകുന്നേരം 6.30 വരെ മുഖ്യമന്ത്രി 159 പേര്‍ക്ക് നേരിട്ട് ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക- 48 ലക്ഷം. ബി.പി.എല്‍. കാര്‍ഡ് 97. സ്ഥലം അനുവദിച്ചത്- 13. മുച്ചക്രവാഹനം- 8.
ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ട് മണി വരെ മുഖ്യമന്ത്രി സ്വീകരിച്ച അപേക്ഷ 5385.

രണ്ടര വര്‍ഷം മുന്‍പ് നടന്ന ഒരു വാഹനാപകടമാണ് നേമം സ്വദേശി ബി. കുമാറിന്റെ (36 വയസ്) ജീവിതം താറുമാറാക്കിയത്. നട്ടെല്ലിന് പരിക്കേറ്റ് അരയ്ക്ക് താഴെ തളര്‍ന്ന കുമാര്‍ പ്രായമായ അമ്മയും രരവയസുളള ആണ്‍കുട്ടിയും അടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ വഴികത്തൊതെ വിഷമിക്കുകയാണ്. സഹോദരിയുടെ വീട്ടിലാണ് കുമാര്‍ താമസിക്കുന്നത്. കുമാറിന് വികലാംഗപെന്‍ഷനും അമ്മയ്ക്ക് വാര്‍ദ്ധക്യപെന്‍ഷനും 30,000 രൂപ സാമ്പത്തികസഹായവും മുഖ്യമന്ത്രി അനുവദിച്ചു. വീല്‍ചെയറിനും മുഖ്യമന്ത്രി ഉത്തരവിട്ടു.
വൈകുന്നേരം 4.30 വരെ 148 അപേക്ഷകളില്‍ 40,06,000 രൂപ ധനസഹായം അനുവദിച്ചു.
ബിനുവിന് ധനസഹായമായി ഒരുലക്ഷം രൂപ
എണ്‍പത് ശതമാനം അംഗവൈകല്യമുള്ള 34കാരനായ ബിനു ഭാര്യയുടെയും അമ്മയുടെയും സഹായത്തോടെ വീല്‍ചെയറിലാണ് ജനസമ്പര്‍ക്കപരിപാടിക്ക് എത്തിയത്. പെട്രോള്‍ പമ്പില്‍ ജോലി ചെയ്തിരുന്ന ബിനുവിന് സ്പാസ്റ്റിക് പാരാപ്ലീജിയ എന്ന അസുഖം മൂലം ശരീരം തളരുകയായിരുന്നു. ചിറയിന്‍കീഴ് പെരുങ്കുഴി സ്വദേശിയായ ബിനുവിന് സ്‌കൂള്‍ കുട്ടികളായ മക്കളുടെ വിദ്യാഭ്യാസച്ചെലവും കണ്ടെത്തേണ്ടതുണ്ട്. വീട്ടുജോലിക്ക് പോകുന്ന ഭാര്യ പ്രിയയും പ്രായമായ അമ്മയുമാണ് കുടുംബവീട്ടില്‍ താമസിക്കുന്ന ബിനുവിന് താങ്ങായിട്ടുള്ളത്. ബിനുവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരുലക്ഷം രൂപ അനുവദിച്ചു.
ബിന്ദുലേഖക്ക് ഇനി സ്ഥിരജോലി പ്രതീക്ഷിക്കാം
പന്ത്രണ്ട് വര്‍ഷത്തെ ജീവിതപ്രാരാബ്ധങ്ങളുമായി മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ബിന്ദുലേഖ ഒരിക്കലും പ്രതീക്ഷിച്ചില്ല തന്റെ വേദനകള്‍ക്ക് പൊതുജനസമ്പര്‍ക്ക പരിപാടി ആശ്വാസമാകുമെന്ന.് ആരൊക്കെയോ ചേര്‍ന്ന് കൊലപ്പെടുത്തിയ തന്റെ ഭര്‍ത്താവിന്റെ നഷ്ടത്തിന് പകരമായി വനം വകുപ്പില്‍ തനിക്കൊരു സ്ഥിരം ജോലി എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന വിശ്വാസത്തിലാണ് ബിന്ദുലേഖ. പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി സ്വന്തമായൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ബിന്ദുലേഖ തന്റെ വേദനകള്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ എത്തിയത്. പാലോട് റേഞ്ച് ആഫീസില്‍ വാച്ചറായി ജോലി ചെയ്തുവന്നിരുന്ന ഭര്‍ത്താവ് രഘുനാഥന്‍ നായര്‍ 12 വര്‍ഷത്തിനുമുമ്പ് കാട്ടില്‍വച്ച് കൊല്ലപ്പെടുകയായിരുന്നു. അതിനുശേഷം ബിന്ദുലേഖക്ക് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സെന്ററില്‍ വാച്ചര്‍-കം-കുക്ക് ആയി താത്കാലിക നിയമനം ലഭിച്ചു. എന്നാല്‍ അതില്‍ നിന്നുകിട്ടുന്ന തുച്ഛവരുമാനം ഒന്നിനും തികയാതെ വന്നപ്പോഴാണ് മക്കളുമൊത്ത് ബിന്ദുലേഖ ജനസമ്പര്‍ക്ക പരിപാടിയില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. പരിശീലന കേന്ദ്രത്തില്‍ ഒഴിവുള്ള പാര്‍ട്ട് ടൈം സ്വീപ്പറിന്റെ ഒഴിവില്‍ സ്ഥിരനിയമനം നല്‍കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രിയെ നേരില്‍ കണ്ട നിമിഷംതന്നെ അവര്‍ ബോധരഹിതയായി. ബിന്ദുലേഖയുടെ കഥയറിഞ്ഞ മുഖ്യമന്ത്രി അനുകമ്പാപൂര്‍വമാണ് പ്രതികരിച്ചത്. അരിപ്പ പരിശീലനകേന്ദ്രത്തില്‍ സ്ഥിരനിയമന സാധ്യത അന്വേഷിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വിധിതളര്‍ത്തിയ അനിലിന്റെ വീടിന് ഇനി പുതിയ പ്രതീക്ഷ
കെട്ടിടനിര്‍മ്മാണ തൊഴിലാളിയായിരുന്ന അനില്‍കുമാറിന്റെ ജീവിതത്തിലെ വലിയ വീഴ്ചയാണ് കഴിഞ്ഞ ജനുവരിയില്‍ സംഭവിച്ചത്. പണിസ്ഥലത്തുണ്ടായ അപകടത്തില്‍ നട്ടെല്ല് തകര്‍ന്നുപോയ അനിലിന് തുടര്‍ന്നുള്ള ജീവിതം ദുസ്സഹമായി. പതിമൂന്ന് വയസ്സുള്ള അനിലിന്റെ മകള്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഏറെ പണച്ചെലവുണ്ടാക്കിയ ഈ ചികിത്സയ്ക്കും വീടു പണിയുന്നതിനുമായി എടുത്ത 3 ലക്ഷം രൂപ വായ്പയും ഇന്ന് ഈ കുടുംബത്തിന് ഇരട്ടി ഭാരമാണ്. അനില്‍കുമാറിന്റെ ചികില്‍സയ്ക്ക് മുഖ്യമന്ത്രിയുടെ അടുത്തെത്തിയതാണ് അനിലും ഭാര്യ മീനയും. അനിലിന്റെ കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ അദ്ദേഹം ഒരു ലക്ഷം രൂപ ധനസഹായം നല്‍കിയതോടൊപ്പം എപിഎല്‍ റേഷന്‍കാര്‍ഡ് ബിപിഎല്‍ കാര്‍ഡ് ആക്കാനും ഉത്തരവിട്ടു. കൂടാതെ അനിലിന് പെന്‍ഷന്‍ അനുവദിക്കുന്ന കാര്യവും വായ്പ അടച്ചുതീര്‍ക്കുന്നതിന് ധനസഹായം അനുവദിക്കുന്ന കാര്യവും പരിഗണിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
ജനസമ്പര്‍ക്കം: അനുവദിച്ച തുകയും മറ്റ് സഹായങ്ങളും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി - 1643 അപേക്ഷകള്‍, വിതരണം ചെയ്തത് 1,53,02,000 രൂപ
വെള്ളിയാഴ്ച വൈകുന്നേരം 6.30 വരെ മുഖ്യമന്ത്രി 159 പേര്‍ക്ക് നേരിട്ട് ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിച്ച തുക- 48 ലക്ഷം. ബി.പി.എല്‍. കാര്‍ഡ് 97. സ്ഥലം അനുവദിച്ചത്- 13. മുച്ചക്രവാഹനം- 8.
ഉച്ചയ്ക്ക് ഒരുമണി മുതല്‍ രണ്ട് മണി വരെ മുഖ്യമന്ത്രി സ്വീകരിച്ച അപേക്ഷ 5385.
Keywords: Kerala, Thiruvananthapuram, CM, Oommen Chandy, Ministers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.