Martin George | എസ് എഫ് ഐ നടത്തിയ ആള്‍മാറാട്ട സംഭവത്തില്‍ സര്‍കാര്‍ അന്വേഷണം നടത്തണമെന്ന് മാര്‍ടിന്‍ ജോര്‍ജ്

 


കണ്ണൂര്‍: (www.kvartha.com) ആള്‍മാറാട്ടം നടത്തി യൂനിവേഴ്സിറ്റി യൂനിയന്‍ ഇലക്ഷനില്‍ ഏരിയ സെക്രടറിയെ മത്സരിപ്പിക്കാനുള്ള എസ് എഫ് ഐ നീക്കം വിദ്യാര്‍ഥി സമൂഹത്തിന് തന്നെ അപമാനമാണെന്നും സിപിഎം നേതൃത്വത്തിന്റെ അറിവോടെ ഉന്നത നേതാക്കള്‍ ഇടപെട്ട് നടന്ന ആള്‍മാറാട്ട ഗൂഢാലോചനയില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍കാര്‍ തയാറാകണമെന്നും ഡിസിസി പ്രസിഡന്റ്
അഡ്വ.മാര്‍ടിന്‍ ജോര്‍ജ്.

Martin George | എസ് എഫ് ഐ നടത്തിയ ആള്‍മാറാട്ട സംഭവത്തില്‍ സര്‍കാര്‍ അന്വേഷണം നടത്തണമെന്ന് മാര്‍ടിന്‍ ജോര്‍ജ്

കെ എസ് യു ജില്ലാ കമിറ്റി കണ്ണൂര്‍ കാല്‍ടെക്സില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ അട്ടിമറിക്കുന്ന എസ് എഫ് ഐ സമീപനത്തിലും സമാധാനപരമായി സമരം ചെയ്ത കെ എസ് യു നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് കെ എസ് യു ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചത്.

ജില്ലാ പ്രസിഡന്റ് എംസി അതുല്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജെനറല്‍ സെക്രടറി ഫര്‍ഹാന്‍ മുണ്ടേരി, ആശിത്, അശോകന്‍, ഹരികൃഷ്ണന്‍ പാളാട്, ഉജ്ജ്വല്‍ പവിത്രന്‍, മുഹമ്മദ് റിബിന്‍, നവനീത് കീഴറ, രാഗേഷ് ബാലന്‍, ജോസഫ് തലക്കല്‍, അനുശ്രീ എ, തീര്‍ഥ കട്ടേരി, മുഹമ്മദ് റിസ് വാന്‍, വര്‍ഷ കെ, ഹരികൃഷ്ണന്‍ പൊറോറ, റിസാന്‍ എടയന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  Martin George wants government to investigate impersonation incident by SFI, Kannur, News, Martin George, Congress, SFI, Allegation, Politics, Inauguration, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia