Martin George | പൊതുവിതരണ സംവിധാനം ഓണക്കാലത്തും പൂര്‍ണ പരാജയമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്; മാവേലി സ്റ്റോറുകള്‍ക്ക് മുന്നില്‍ 21 ന് കോണ്‍ഗ്രസ് ധര്‍ണ നടത്തും

 


കണ്ണൂര്‍: (www.kvartha.com) ഓണക്കാലത്തുപോലും അവശ്യസാധനങ്ങളുടെ വില പൊതുവിപണിയില്‍ നിയന്ത്രിക്കാനും ക്ഷാമം പരിഹരിക്കാനും സര്‍കാരിന് സാധിക്കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ടിന്‍ ജോര്‍ജ്. പൊതുവിതരണ സംവിധാനം പിണറായി ഭരണത്തില്‍ താറുമാറായിരിക്കുകയാണ്.

സബ്‌സിഡി സാധനങ്ങള്‍ മിക്കതും മാവേലി സ്റ്റോറുകളില്‍ നിന്ന് അപ്രത്യക്ഷമായിട്ട് മാസങ്ങള്‍ കഴിഞ്ഞു. മാവേലി സ്റ്റോറില്‍ സാധനങ്ങളില്ലാത്തത് ബോര്‍ഡില്‍ എഴുതിവെച്ചതിന്റെ പേരില്‍ ജീവനക്കാരനെതിരെ നടപടിയെടുത്ത അധികാരികള്‍ ജനങ്ങളുടെ സാമാന്യബോധത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സബ് സിഡി അരി ചുരുക്കം കാര്‍ഡുടമകള്‍ക്ക് മാത്രമാണ് മാവേലി സ്റ്റോറുകളില്‍ നിന്ന് നല്‍കുന്നത്. കടല ഉള്‍പെടെ മിക്ക ധാന്യങ്ങളും സ്റ്റോകില്ല. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചു നിര്‍ത്തണമെങ്കില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയുള്ള ഇടപെടല്‍ അത്യാവശ്യമാണ്. പക്ഷേ, സിവില്‍ സപ്ലൈസ് കോര്‍പറേഷനു നല്‍കാനുള്ള തുക പോലും അനുവദിക്കാതെ അതിന്റെ പ്രവര്‍ത്തനവും താറുമാറാക്കിയിരിക്കുകയാണ്.

Martin George | പൊതുവിതരണ സംവിധാനം ഓണക്കാലത്തും പൂര്‍ണ പരാജയമെന്ന് അഡ്വ മാര്‍ടിന്‍ ജോര്‍ജ്; മാവേലി സ്റ്റോറുകള്‍ക്ക് മുന്നില്‍ 21 ന് കോണ്‍ഗ്രസ് ധര്‍ണ നടത്തും

ഓണക്കാലത്ത് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ കിറ്റുപോലും ദരിദ്രമാണ്. സാധാരണക്കാരായ ആളുകള്‍ ഓണസദ്യ തന്നെ ഉപേക്ഷിക്കണമെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. ഇത്രയും പ്രതിസന്ധി നേരിട്ട ഒരു കാലം കേരളത്തില്‍ മുമ്പുണ്ടായിട്ടില്ല. ഇതിനെതിരെ ശക്തമായ ജനവികാരമുയര്‍ത്തി ഈ മാസം 21 ന് ജില്ലയിലെ മാവേലി സ്റ്റോറുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധര്‍ണ സംഘടിപ്പിക്കുമെന്ന് അഡ്വ.മാര്‍ടിന്‍ ജോര്‍ജ് അറിയിച്ചു.

Keywords:  Adv. Martin George says public distribution system is complete failure even during Onam; Congress will stage dharna in front of Maveli stores on 21st, Kannur, News, Adv. Martin George,  Public Distribution System, Onam, Dharna, Congress Workers, Card, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia