Arrested മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയില്‍ കൊണ്ടുവിട്ടശേഷം കാമുകനൊപ്പം കടന്നുകളഞ്ഞു; പിന്നീട് സംഭവിച്ചത്

 


കടയ്ക്കല്‍: (www.kvartha.com) മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയില്‍ കൊണ്ടുവിട്ടശേഷം കാമുകനൊപ്പം കടന്നുകളഞ്ഞ യുവതിയെ കയ്യോടെ പിടികൂടി പൊലീസ്. യുവതിയെയും കൂടെ ഉണ്ടായിരുന്ന കടയ്ക്കല്‍ സ്വദേശി അനില്‍ കുമാറിനെയെും (36) പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുറ്റിക്കാട്ട് മത്സ്യ കച്ചവടം നടത്തുകയാണ് അനില്‍ കുമാര്‍.

Arrested മൂന്നര വയസ്സുള്ള മകളെ അങ്കണവാടിയില്‍ കൊണ്ടുവിട്ടശേഷം കാമുകനൊപ്പം കടന്നുകളഞ്ഞു; പിന്നീട് സംഭവിച്ചത്

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇക്കഴിഞ്ഞ സെപ്തംബര്‍ 22നാണ് യുവതിയെ കാണാതായത്. യുവതിക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. മൂത്ത മകളെ ഉപേക്ഷിച്ച് ഇളയ കുട്ടിയുമായി ഇവര്‍ അനില്‍കുമാറിനൊപ്പം പോവുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ലൊകേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

കടയ്ക്കല്‍ ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എസ്‌ഐമാരായ വി അജു കുമാര്‍, ശാനവാസ്, എഎസ്‌ഐമാരായ ഉണ്ണിക്കൃഷ്ണന്‍, ബിനില്‍, ഹരികുമാര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

Keywords: Married woman elopes with lover, arrested, Kollam, News, Local News, Eloped, Arrested, Child, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia