Maoist Suresh | 'ഇടതുകാല്‍ പഴുപ്പ് ബാധിച്ച നിലയില്‍'; കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ മാവോയിസ്റ്റ് സുരേഷിനെ കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍നിന്നും മാറ്റും
Feb 19, 2024, 17:21 IST
കണ്ണൂര്‍: (KVARTHA) കാട്ടാനയുടെ കുത്തേറ്റ് ഗുരുതര പരുക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുളള മാവോയിസ്റ്റ് സുരേഷിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും. ഫെബ്രുവരി 19-നാണ് ചിക്മംഗലൂറൂ സ്വദേശി സുരേഷിനെ കാട്ടാനയാക്രമിച്ചത്. ഇതേ തുടര്‍ന്നാണ് ഇയാളെ ആറംഗ മാവോയിസ്റ്റ് സംഘം കാഞ്ഞിരക്കൊല്ലയിലെ ചിറ്റാരിക്കല്‍ കോളനിയിലെത്തിച്ചത്.
കോളനി നിവാസികളോട് സുരേഷിനെ ആശുപത്രിയിലെത്തിക്കണമെന്ന് നിര്‍ദേശിച്ച് സംഘം മടങ്ങുകയായിരുന്നു. കോളനിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയാണ് സുരേഷിനെ ആശുപത്രിയിലെത്തിച്ചത്.
സുരേഷിന്റെ ഇടതുകാല്‍ പഴുപ്പ് ബാധിച്ച നിലയിലാണ്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയ നടത്താന്‍ കഴിയാത്ത സാഹചര്യമാണന്ന് മെഡികല്‍ കോളജ് അധികൃതര്‍ പറയുന്നു. നെഞ്ചിലെ നീര്‍ക്കെട്ടും മറ്റും ഭേദമായിട്ടുണ്ടെങ്കിലും കാലിലെ പരുക്ക് ഗുരുതരമായ നിലയിലാണ്.
തന്‍ഡര്‍ ബോള്‍ട് ഉള്‍പെടെയുളള പൊലീസുകാരുടെ സാന്നിധ്യം മെഡികല്‍ കോളജിലെത്തുന്ന മറ്റുരോഗികള്‍ക്കും ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടായി തീര്‍ന്നതാണ് സുരേഷിനെ കോഴിക്കോട്ടേക്ക് മാറ്റാന്‍ പൊലീസ് ആലോചിക്കുന്നതെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളെ കോഴിക്കോട്ടേക്ക് കൊണ്ടുപോവുക. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് മാവോയിസ്റ്റ് സുരേഷിനെ ആശുപത്രിയില്‍നിന്നും മാറ്റുന്നത്.
Keywords: News, Kerala, Kerala-News, Kannur, Kannur-News, Maoist Suresh, Injured, Wild Elephant, Attack, Transferred, Kannur Medical College, Hospital, Treatment, Maoist Suresh, who injured in the Elephant attack, will be transferred from Kannur Medical College.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.