കണ്ണൂര്‍: മാവോയിസ്റ്റുകള്‍ കേരളത്തില്‍ സാന്നിധ്യമറിയിച്ചു എന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ നേരത്തേ നടന്ന സംശയാസ്പദമായ സംഭവങ്ങളില്‍ പോലീസ് പുരന്വേഷണം നടത്താന്‍ സാധ്യത. മാവോയിസ്റ്റ് ബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്തവരെ ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം ചോദ്യംചെയ്തുവരികയാണ്.
2010ല്‍ വാണിയമ്പലം റയില്‍വേ സ്‌റ്റേഷനില്‍ ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എന്‍ജിന്‍ വീലിനും പാളത്തിനുമിടയില്‍ ഇരുമ്പുപട്ട കുടുങ്ങിയ നിലയില്‍ കണ്ടെത്തിയ സംഭവവും റയില്‍വേ പോലീസടക്കം പ്രത്യേക സംഘം അന്വേഷിച്ചുവെങ്കിലും തുമ്പൊന്നും കിട്ടിയിരുന്നില്ല. ആദ്യം അട്ടിമറിസാധ്യത സംശയിച്ചിരുന്നെങ്കിലും പിന്നീട് കാര്യമായ തെളിവുകള്‍ ലഭിച്ചില്ല. ഈ കേസും പുനരന്വേഷിക്കാന്‍ സാധ്യതയുണ്ട്.
2010 ജൂണില്‍ വണ്ടൂര്‍ അങ്ങാടിയില്‍ ആറംഗസംഘം വിമുക്തഭടന്‍ പോരൂര്‍ ചെട്ടിത്തൊടിക ശിവദാസനെ വെട്ടിപരിക്കേല്‍പിച്ച കേസില്‍ പോലീസ് ഒരാളെ അറസ്റ്റുചെയ്തു. ഇയാള്‍ക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി സംശയിക്കുന്നതായി പോലീസ് അറിയിച്ചു. അയല്‍വാസിയായ സ്ത്രീയുടെ വീട് കത്തിനശിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയപ്പോഴാണ് ശിവദാസന് വെട്ടേറ്റത്. സംഭവവസ്ഥലത്തുനിന്ന് അയ്യങ്കാളിപ്പടയുടേതെന്നു സംശയിക്കുന്ന നോട്ടീസും ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗൂഡല്ലൂരില്‍നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് പാണ്ടിക്കാട് സ്വദേശി ഇസ്മായിലിനെ കസ്റ്റഡിയിലെടുത്തിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഇയാള്‍ പോരാട്ടം, അയ്യങ്കാളിപ്പട പ്രവര്‍ത്തകനാണെന്ന് പോലീസ് പറയുന്നു. ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ഇയാളെ ചോദ്യംചെയ്യുന്നത്.
Keywords: Kannur, Maoist, Police, Investigates, Custody, Kerala, KSRTC Bus, DYSP, Arrest, Railway Police, Internal Security Investigation Team, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.