മാവോയിസ്റ്റ് വധം മുഖ്യമന്ത്രിയുടെ അറിവോടെയല്ല: മന്ത്രി ജി സുധാകരന്‍

 


കൊച്ചി: (www.kvartha.com 27.11.2016) നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പു ദേവരാജ്, അജിത എന്നിവരെ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയായിരിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍. പോലീസാണ് വെടിവെപ്പ് നടത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.

മാവോയിസ്റ്റുകളുടെ കാര്യത്തില്‍ രാജ്യത്തെ ഇടതുപക്ഷത്തിന്റെ നിലപാടുതന്നെയാണ് സര്‍ക്കാറിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച രാവിലെയുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് മാവോയിസ്റ്റ് നേതാക്കള്‍ കൊല്ലപ്പെട്ടത്. ഇവരുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ശനിയാഴ്ച വൈകുന്നേരത്തോടെ പുറത്തുവന്നിരുന്നു. ദേവരാജിന്റെ ശരീരത്തില്‍ 11 ഉം അജിതയുടെ ശരീരത്തില്‍ ഏഴും വെടിയുണ്ടകള്‍ തുളച്ചുകയറിയതായി പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലുണ്ടായിരുന്നു.

ഇതോടെ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

മാവോയിസ്റ്റ് വധം മുഖ്യമന്ത്രിയുടെ അറിവോടെയല്ല: മന്ത്രി ജി സുധാകരന്‍

Keywords : Maoists, Attack, Malappuram, Chief Minister, G Sudhakaran, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia