തൊഴിലാളികള്‍ക്ക് നോട്ടീസ് വിതരണം ചെയ്ത് സമരാഹ്വാനം; വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം
Oct 23, 2019, 16:01 IST
വയനാട്: (www.kvartha.com 23.10.2019) വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടിയിലാണ് മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാടിയില്‍ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികള്‍ക്ക് മൂന്നംഗ മാവോയിസ്റ്റ് സംഘം നോട്ടീസ് വിതരണം ചെയ്തതായാണ് വിവരം. പണിക്കൂലി വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്താനാണ് നോട്ടീസില്‍ തൊഴിലാളികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ചുളുക്ക എസ്റ്റേറ്റിന്റെ പാടിയില്‍ താമസിക്കുന്ന തൊഴിലാളികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസെടുക്കുമെന്ന് മേപ്പാടി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച കാപ്പിക്കളത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടായിരുന്നു. ഇതോടെ വിഷയം ഗൗരവമായി തന്നെ പോലീസ് കാണുന്നുണ്ട്. സിപിഐ(മാവോയിസ്റ്റ്) സെക്രട്ടറിയായി നമ്പാല കേശവ റാവു സ്ഥാനമേറ്റതിന് ശേഷം ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Maoists, Police, Protest, Notice, Maoist call for protest in Wayansd

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.