തൊട്ടുമുകളില്‍ 25 കിലോ വോള്‍ട്ടുള്ള വൈദുതി കമ്പി; ട്രെയിന്‍ എഞ്ചിനുമുകളില്‍ യാത്രക്കാരന്റെ ഉറക്കം

 


ഷൊര്‍ണൂര്‍: (www.kvartha.com 12.09.2015) 25 കിലോ വോള്‍ട്ട് പ്രസരണ ശേഷിയുള്ള വൈദുതി കമ്പിക്ക് താഴെ എഞ്ചിനുമുകളില്‍ കയറിക്കിടന്ന യാത്രക്കാരന്‍ മറ്റു യാത്രക്കാര്‍ക്ക് തലവേദനയുണ്ടാക്കി. ഒരുമണിക്കൂറോളമാണ് ഇതുമൂലം യാത്രക്കാര്‍ പരിഭ്രാന്തരായത്. യാര്‍ഡില്‍ നിരത്തിയിട്ടിരിക്കുന്ന ഇലക്ട്രിക് ട്രെയിന്‍ എഞ്ചിന് മുകളിലാണ് യാത്രക്കാരിലൊരാള്‍ കയറി ഉറങ്ങിയത്. ഉറക്കത്തിനിടെ തലപൊങ്ങിയാല്‍കത്തികരിഞ്ഞ് ചാമ്പലാകും.

ഷൊര്‍ണൂര്‍ റയില്‍വെ സ്‌റ്റേഷനിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് എഞ്ചിനുമുകളില്‍
കയറിക്കിടന്ന് ഉറങ്ങുന്ന യാത്രക്കാരനെ കാണുന്നത്.  എന്നാല്‍ ഇയാളെ വിളിച്ചുണര്‍ത്തണോ വേണ്ടയോ എന്നറിയാതെ യാത്രക്കാര്‍ പരിഭ്രമിച്ചു. ഒടുവില്‍ ഏഴുമണിയോടെ സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു.

 8.15 മണിയോടെ റെയില്‍വെ സുരക്ഷാസേന സ്ഥലത്തെത്തുകയും തല്‍ക്കാലത്തേക്ക് വൈദ്യുതിബന്ധം വിച്ഛേദിച്ച് ഇയാളെ രക്ഷപ്പെടുത്തുകയുമായിരുന്നു. പിന്നീട്  അറസ്റ്റു ചെയ്ത് കൊണ്ടുപോയി. ഇതിനിടെ താന്‍ അറിയാതെ ഉറങ്ങിപ്പോയതാണെന്ന് ഇയാള്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
തൊട്ടുമുകളില്‍ 25 കിലോ വോള്‍ട്ടുള്ള വൈദുതി കമ്പി; ട്രെയിന്‍ എഞ്ചിനുമുകളില്‍ യാത്രക്കാരന്റെ ഉറക്കം

Also Read:
മാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ യുവതി തൂങ്ങിമരിച്ച നിലയില്‍

Keywords:  Railway, Passenger, Arrest, Kerala, Train
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia