Imprisonment | മയക്കുമരുന്ന് കേസിലെ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരുലക്ഷം പിഴയും ശിക്ഷ വിധിച്ചു
Jan 31, 2024, 12:13 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ നഗര പരിധിയിലെ യുവാവിന് മയക്കുമരുന്ന് കേസില്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷവിധിച്ചു. 2022 ഡിസംബര്‍ 30 ന് കണ്ണോത്തും ചാലില്‍ വച്ച് അഞ്ച് ലക്ഷത്തിലധികം രൂപ വരുന്ന 140 ഗ്രാമോളം എം ഡി എം എ പിടികൂടിയ കേസില്‍ റിയാസ് സാബിറിനെ(36) യാണ് കോടതി ശിക്ഷിച്ചത്.
വടകര എന്‍ഡിപിഎസ് സ്പെഷ്യല്‍ കോര്‍ട് ജഡ്ജ് സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്. 2023 ലെ ന്യൂ ഇയര്‍ പാര്‍ടിക്ക് മയക്കുമരുന്ന് കൈമാറാന്‍ കാറില്‍ കടത്തിക്കൊണ്ടുവരുന്നതിനിടെ കണ്ണോത്തും ചാലില്‍ നിന്നും അന്നത്തെ കണ്ണൂര്‍ റേന്‍ജ് എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന സിനു കൊയില്ല്യത്തും സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി അന്ന് മുതല്‍ ജാമ്യം ലഭിക്കാതെ ഒരു വര്‍ഷത്തോളമായി റിമാന്‍ഡില്‍ കഴിഞ്ഞ് വരികയാണ്. അസിസ്റ്റന്റ് എക്സൈസ് കമീഷണര്‍ ടി രാഗേഷും സര്‍കിള്‍ ഇന്‍സ്പെക്ടര്‍ പി പി ജനാര്‍ദനനുമാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ ജോര്‍ജ് ഹാജരായി.

Keywords: Man gets 10-year Rigorous imprisonment in NDPS case, Kannur, News, Rigorous Imprisonment, NDPS Case, Excise, Court, Fine, Arrest, Judge, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.