വടകര: (www.kvartha.com 31.07.2021) വടകരയില്‍ ചായക്കടയില്‍ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടകര മേപ്പയില്‍ ചായക്കട നടത്തിവരികയായിരുന്ന തയ്യുള്ളതില്‍ കൃഷ്ണ(70)നെയാണ് കടയ്ക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ച വരെ കട തുറന്നിരുന്നു. എന്നാല്‍ പിന്നീട് കാണാതായപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണനെ കടയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നു. എന്നാല്‍ അതിലേക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഭാര്യ: പങ്കജം. മക്കള്‍: പ്രസൂണ്‍, പ്രസി.
Keywords: Man found hanged in Vadakara, Vadakara, Hang Self, Police, Dead Body, Suicide, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.