ഹോടെല്‍ തൊഴിലാളിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍
Jan 13, 2022, 10:38 IST
മലപ്പുറം: (www.kvartha.com 13.01.2022) എടവണ്ണയില്‍ ഹോടെല്‍ തൊഴിലാളിയെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഒതായി കിഴക്കേ ചാത്തല്ലൂര്‍ പള്ളിപ്പടിയില്‍ പരശുരാമന്‍കുന്നത്ത് സാജിദ് (അളിയന്‍-45) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.30 മണിയോടെയാണ് സംഭവം.
വീടിനു പിറകിലാണ് ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് ഇയാളുടെ കേസ് നടന്നുകൊണ്ടിരിക്കുകയാണ്.
വീട്ടിലെത്തിയതിന് ശേഷമാണ് സാജിദിന് പൊള്ളലേറ്റത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യയും മക്കളും എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ഭാര്യ: റസീന. മക്കള്‍: അമല്‍ ഹുദ, രിസ് വാന്‍, സവാഫ്.
വീട്ടിലെത്തിയതിന് ശേഷമാണ് സാജിദിന് പൊള്ളലേറ്റത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യയും മക്കളും എടവണ്ണ പൊലീസില്‍ പരാതി നല്‍കി. ഭാര്യ: റസീന. മക്കള്‍: അമല്‍ ഹുദ, രിസ് വാന്‍, സവാഫ്.
Keywords: Malappuram, News, Kerala, Found Dead, Death, Case, Complaint, Man found dead in Malappuram.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.