Found Dead | കെട്ടിട നിര്‍മാണ തൊഴിലാളിയായ യുവാവ് ഉറക്കത്തില്‍ മരിച്ച നിലയില്‍
Nov 28, 2022, 11:55 IST
കണ്ണൂര്‍: (www.kvartha.com) ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടാറമ്പ് മിന്നാടന്‍ ഹൗസിലെ എം ഷൈജു (35) വാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഉറക്കമുണരാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷൈജു അവിവാഹിതനാണ്.
ശോഭ - പരേതനായ ആന്റണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഷിജു (കെട്ടിട നിര്‍മാണ തൊഴിലാളി), ഷാജു (ഗള്‍ഫ്). മൃതദേഹം കണ്ണൂര്‍ ഗവ.മെഡികല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ടത്തിന് ശേഷം സംസ്‌കരിക്കും.
ഇന്നത്തെ വാര്‍ത്തകള്‍, കേരള വാര്‍ത്തകള്‍,
Keywords: Man Found Dead in house, Kannur, News, Dead Body, Dead, Hospital, Local News, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.