വയനാട്: (www.kvartha.com 14/02/2015) വയനാട്ടില്‍ നരഭോജിയായ കടുവ ഒരാളുടെ കൂടി ജീവനെടുത്തു. ഇതോടെ കടുവയുടെ ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ മരിച്ചവരുടെ എണ്ണം രണ്ടായി.
കേരളാ കര്‍ണാടക അതിര്‍ത്തി പ്രദേശമായ പാട്ടവയലിലെ താമസക്കാരിയായ മഹാലക്ഷ്മിയാണ് ശനിയാഴ്ച ഉച്ചയോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കടുവ മനുഷ്യരെ കൊന്നൊടുക്കുന്ന സാഹചര്യത്തില്‍ കടുവയെ കൊല്ലാന്‍ തീരുമാനമായി. മുഖ്യവനപാലകന്‍ ഇത് സംബന്ധിച്ച വാക്കാലുള്ള നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് വനം വകുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയാല്‍ നിര്‍ദ്ദേശം നടപ്പിലാക്കും.
ഒരാഴ്ചയ്ക്കിടെ രണ്ട് പേര്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊല്ലാനുള്ള തീരുമാനം എടുത്തത്. കടുവയെ കണ്ടെത്തുന്നതിന് തമിഴ്‌നാട് വനം വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. നേരത്തെ കടുവയെ മയക്കുവെടി വച്ച് പിടികൂടിയ ശേഷം മൃഗശാലയില്‍ അടയ്ക്കാനായിരുന്നു തീരുമാനം എന്നാല്‍ കടുവയെ പിടികൂടുന്നത് അപകടകരമായ ദൗത്യമായതിനാലാണ് കൊല്ലാന്‍ തീരുമാനം എടുത്തത്.
തേയില തോട്ടത്തില്‍ തേയില നുള്ളുന്നതിനിടെ മറഞ്ഞിരുന്ന കടുവ മഹാലക്ഷമിയെ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെ നൂല്‍പ്പുഴയില്‍ വച്ച് ഭാസ്‌ക്കരന്‍ എന്നയാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. നൂല്‍പ്പുഴയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാറിയുള്ള പ്രദേശത്താണ് ശനിയാഴ്ച കടുവയുടെ ആക്രമണം നടന്നത്.

Also Read:
ഡല്‍ഹിയില്‍ അധികാരം; ആം ആദ്മി പ്രവര്‍ത്തകര്‍ കാസര്‍കോട്ട് പായസ വിതരണം നടത്തി

Keywords: Wayanad, Dies, Woman, man, attack, Karnataka, Border, Killed, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.