Snakebite | പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു
Jul 30, 2023, 21:45 IST
പയ്യന്നൂര്‍: (www.kvartha.com) പാമ്പുകടിയേറ്റ് അതീവഗുരുതരാവസ്ഥയില്‍ മംഗ്ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിവെള്ളൂര്‍ കുണിയനിലെ കുണ്ടത്തില്‍ സജീവന്‍ (48) ആണ് മരിച്ചത്. ശനിയാഴ്ച പകല്‍ വീട്ടുപറമ്പില്‍ വെച്ചാണ് അണലിയുടെ കടിയേറ്റത്. ബന്ധുക്കള്‍ ഉടന്‍ പയ്യന്നൂരിലെ ആശുപത്രിയിലെത്തിക്കുയും പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരാവസ്ഥയില്‍ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.
ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സക്കിടെ ഞായറാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. കുണിയനിലെ പരേതനായ കീനേരി കണ്ണന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഓണക്കുന്നിലെ പാല്‍ സൊസൈറ്റി വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ് സജീവന്‍. സഹോദരങ്ങള്‍: ശാന്ത, ദേവന്‍, സതീശന്‍, സന്തോഷ്, സബിത.

Keywords: Snakebite, Obituary, Payyanur, Kerala News, Kannur News, Man Dies Of Snakebite.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.