മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു

 


കൊച്ചി: (www.kvartha.com 10.05.2021) മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു. മഠത്തിക്കുന്നേല്‍ എം എം ജിജോ (42) ആണ് കോലഞ്ചേരി മെഡികല്‍ കോളജില്‍ മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6.30 മണിയോടെയുണ്ടായ അപകടത്തില്‍ ആട്ടായത്ത് തച്ചിലുകുടിയില്‍ മനൂപ് (34) സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ജിജോ ഉള്‍പ്പെടെ ആറു പേര്‍ക്ക് പരിക്കേറ്റിരുന്നു.

നിരപ്പ് സെന്റ് മാക്‌സ്മില്യന്‍ കോള്‍ബേ പള്ളിക്കു സമീപമുള്ള പറമ്പിലെ മരം വെട്ടു കഴിഞ്ഞ് മടങ്ങാനൊരുങ്ങിയ തൊഴിലാളികള്‍, മഴ പെയ്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ വരാന്തയില്‍ കയറി നില്‍ക്കുകയായിരുന്നു. ഇതിനിടെയാണ് ശക്തമായ മിന്നലുണ്ടായത്.

മൂവാറ്റുപുഴയില്‍ മിന്നലേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ ആളും മരിച്ചു

Keywords:  Kochi, News, Kerala, Accident, Death, Treatment, Injured, Man died who being treated due to lightning 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia