ചാവക്കാട്: (www.kvartha.com07.04.2022) എടക്കരയില്‍ അതിഥി തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു. പശ്ചിമ ബംഗാള്‍ ജോയ് നഗര്‍ മായാഹരി ഉത്തര്‍ പദുവ സ്വദേശി മാഫിജുദ്ദീന്‍ നയിയ്യാണ് (34) മരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30 മണിയോടെ പുന്നയൂര്‍ എടക്കരയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് അപകടം.
പറമ്പിലെ തെങ്ങ് വലിച്ചു കെട്ടിയ കമ്പി പൊട്ടി വൈദ്യുതി ലൈനില്‍ മുട്ടിയാണ് കിടന്നിരുന്നത്. ഇതില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റത്. സ്ഥലത്തെത്തിയ നാട്ടുകാര്‍ വൈദ്യുതി ബന്ധം വേര്‍പെടുത്തി ആശുപത്രി എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചാവക്കാട് സ്വകാര്യ ആശുപത്രി മോര്‍ചറിയില്‍.
Keywords: News, Kerala, Death, Hospital, Electric shock, Man, Edakkara, Accident, Man died due to electric shock.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.