'കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി'; ഓടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

 


കോഴിക്കോട്: (www.kvartha.com 04.12.2021) ഓടോറിക്ഷ നിയന്ത്രംവിട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കൂരാച്ചുണ്ട് ആലകുന്നത്ത് റശീദ് (46) ആണ് മരിച്ചത്. കട്ടിപ്പാറ ചെമ്പ്രകുണ്ടയില്‍ ഒക്ടോബര്‍ ആറിന് രാത്രി 10.30 മണിയോടെയാണ് അപകടം. 

താമരശ്ശേരിയില്‍ വിവാഹ സത്കാരത്തില്‍ പങ്കെടുത്ത് റശീദും കുടുംബവും മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയതെന്ന് പൊലീസ് പറഞ്ഞു. കാട്ടുപന്നികള്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓടോറിക്ഷ റോഡില്‍ നിന്ന് മൂന്ന് മീറ്റര്‍ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 
  
'കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി'; ഓടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

അപകടത്തില്‍ റശീദിന്റെ മകളും എരപ്പാന്‍തോട് കുരുടിയത്ത് ദില്‍ശാദിന്റെ ഭാര്യയുമായ റിന(21), മകള്‍ ശെഹ്‌സാ മെഹ്‌റിന്‍(2) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റശീദിനെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. 

Keywords:  Kozhikode, News, Kerala, Accident, Death, Injured, Treatment, Medical College, Hospital, Man died after auto rickshaw overturned in Kozhikode
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia