Accused Arrested | ഇരിങ്ങാലക്കുടയില്‍ വൃക്ക വാഗ്ദാനം ചെയ്ത് 5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി; പ്രതി അറസ്റ്റില്‍
Jul 21, 2022, 19:38 IST
തൃശൂര്‍: (www.kvartha.com) ഇരിങ്ങാലക്കുടയില്‍ അനുയോജ്യമായ വൃക്ക നല്‍കാമെന്നു പറഞ്ഞ് അഞ്ചുലക്ഷം തട്ടിയെടുത്തതായി പരാതി. മൂര്‍ക്കനാട് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. മുഹമ്മദ് അക്ബറി (39) നെയാണ് ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസ്, ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം എന്നിവര്‍ അറസ്റ്റുചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പരാതിക്കാരന്റെ രക്തഗ്രൂപിന് ചേര്‍ന്ന വൃക്ക നല്‍കാമെന്നും ശസ്ത്രക്രിയ ഒഴികെയുള്ള ടെസ്റ്റുകള്‍ നടത്തിത്തരാമെന്നും പറഞ്ഞ് കഴിഞ്ഞ നവംബറില്‍ അഞ്ചുലക്ഷം തട്ടിയെടുത്തെന്നാണ് പരാതി. മാസങ്ങള്‍ കഴിഞ്ഞിട്ടും വൃക്ക ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ നാട്ടിക ഭാഗത്തുനിന്നാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്.
ഡിവൈ എസ് പി സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ മുഹമ്മദ് അശറഫ്, എസ് സി പി ഒ പ്രസന്നന്‍, എസ് ഐ എം എസ് ശാജന്‍, സി പി ഒ മാരായ ഇ എസ് ജീവന്‍, സോണി സേവ്യര്‍, കെ എസ് ഉമേഷ്, ജില്ലാ ക്രൈം ബ്രാഞ്ച് എസ് ഐ സ്റ്റീഫന്‍, എ എസ് ഐ പി ജയകൃഷ്ണന്‍, ശറഫുദീന്‍, എം വി മാനുവല്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
Keywords: Man arrested on charge of cheating, Thrissur, News, Cheating, Police, Arrested, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.