Arrested | 'വീടിന്റെ ഓടിളക്കി അകത്തുകയറി മോടോറും ഗാസ് സിലിന്‍ഡറുകളും അടക്കമുള്ള സാധനങ്ങളെല്ലാം അടിച്ചുമാറ്റി'; പ്രതി പിടിയില്‍
Jul 28, 2023, 21:03 IST
ആലപ്പുഴ: (www.kvartha.com) വീടിന്റെ ഓടിളക്കി അകത്തുകയറി മോടോറും ഗാസ് സിലിന്‍ഡറുകളും ചെമ്പുകുട്ടകവും, സീലിംഗ് ഫാനുകളും മോഷ്ടിച്ചെന്ന കേസിലെ പ്രതി പിടിയില്‍. ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ബിജു ബാബു (32) ആണ് അറസ്റ്റിലായത്. ചെങ്ങന്നൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റുചെയ്തത്.
മൂന്നു പ്രതികള്‍ ഉള്‍പെട്ട കേസിലെ രണ്ടാം പ്രതിയെയാണ് പിടികൂടിയതെന്നും മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പാണ്ടനാട് പറമ്പത്തൂര്‍പടി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. വീട്ടുടമ മഹാരാഷ്ട്രയിലാണ്.
അടഞ്ഞു കിടക്കുന്ന വീടുകള്‍ കുത്തിത്തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ് പണമുണ്ടാക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പുലിയൂര് പാലച്ചുവട് ഭാഗത്തുള്ള ആക്രിക്കടയില്‍ നിന്നും ഇയാള്‍ വില്‍പ്പന നടത്തിയ സീലിംഗ് ഫാനുകളും ചെമ്പുകലവും കണ്ടെടുത്തു. ചെമ്പുകുട്ടകം പ്രതി ഒളിപ്പിച്ചിരുന്ന സ്ഥലത്തു നിന്നും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ പാര്‍പ്പിച്ചു.
മൂന്നു പ്രതികള്‍ ഉള്‍പെട്ട കേസിലെ രണ്ടാം പ്രതിയെയാണ് പിടികൂടിയതെന്നും മറ്റ് രണ്ട് പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. പാണ്ടനാട് പറമ്പത്തൂര്‍പടി ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിലാണ് പ്രതികള്‍ മോഷണം നടത്തിയത്. വീട്ടുടമ മഹാരാഷ്ട്രയിലാണ്.
Keywords: Man arrested in robbery case, AlappuzhaArrested, Robbery, Court, Gas Cylinder, Fan, Missing, Remanded, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.