Man Arrested | നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍

 


മലപ്പുറം: (www.kvartha.com) നിക്ഷേപകരില്‍നിന്നു പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍. തിരൂരങ്ങാടി സര്‍വീസ് സഹകരണ ബാങ്കില്‍ അടയ്‌ക്കേണ്ട പണവുമായി മുങ്ങിയ കക്കാട് ശാഖയിലെ നിത്യപിരിവുകാരന്‍ കക്കാട് സ്വദേശി സര്‍ഫാസ് (42)ആണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

Man Arrested | നിക്ഷേപകരില്‍നിന്ന് പിരിച്ചെടുത്ത പണം ബാങ്കില്‍ അടക്കാതെ മുങ്ങിയെന്ന പരാതിയില്‍ പ്രതി അറസ്റ്റില്‍


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

കഴിഞ്ഞ മാസം 28നാണ് ഇയാളെ കാണാതായത്. ഇടപാടുകാരില്‍നിന്ന് വാങ്ങിയ തുക ബാങ്കില്‍ അടച്ചില്ലെന്ന് ബാങ്ക് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പാസ് ബുകുകള്‍ പരിശോധനയ്ക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെയാണ് ഇയാളെ കാണാതായത്. 160 അകൗണ്ടുകളില്‍ നിന്നായി 64.5 ലക്ഷം രൂപ തിരിമറി നടത്തിയതായി പരിശോധനയില്‍ കണ്ടെത്തി. കാണാതായതായി ബന്ധുക്കളും പണം തിരിമറി നടത്തി മുങ്ങിയതായി ബാങ്കും പൊലീസില്‍ പരാതി നല്‍കിയിരുന്നു. യൂത് ലീഗ് നഗരസഭാ കമറ്റി വൈസ് പ്രസിഡന്റും വൈറ്റ് ഗാര്‍ഡ് കോഓര്‍ഡിനേറ്ററുമായിരുന്നു സര്‍ഫാസ്.

Keywords: Man Arrested In Cheating Case, Malappuram, News, Cheating, Arrested, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia