ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍

 



പത്തനാപുരം (കൊല്ലം): (www.kvartha.com 20.07.2021) ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. വിളക്കുടി കോട്ടവട്ടം ജംക്ഷനില്‍ ജോമോന്‍ മത്തായിയുടെ ഭാര്യ ജയമോള്‍ (32) ആണ് മരിച്ചത്. കഴുത്തില്‍ ഷോള്‍ മുറുകിയ നിലയിലാണ് ജയമോളെ ശുചിമുറിയില്‍ കണ്ടെത്തിയത്. ജയമോളുടെ പിതാവ് ക്ലീറ്റസിന്റെ മൊഴിയെത്തുടര്‍ന്നാണു ഭര്‍ത്താവ് ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. റെയില്‍വേയില്‍ ട്രാക് മെയ്‌ന്റെയ്‌നര്‍ ആയ എം ജോമോന്‍ ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വീട്ടിലെത്തിയപ്പോള്‍ ജയമോളും ജോമോന്റെ മാതാവ് കുഞ്ഞുമോള്‍ മത്തായിയും തമ്മില്‍ പാത്രം കഴുകി വയ്ക്കുന്നതിനെച്ചൊല്ലി വാക്കു തര്‍ക്കം നടന്നതായി പൊലീസ് പറഞ്ഞു. 

ശുചിമുറിയില്‍ അവശ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ച സംഭവം; ഭര്‍ത്താവ് കസ്റ്റഡിയില്‍


ഇതിനെ പിന്നാലെ ശുചിമുറിയില്‍ കയറിയ ജയമോള്‍ ഏറെ വൈകിയിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്നു മകള്‍ ശുചിമുറിയുടെ കതകു തള്ളിത്തുറന്നു നോക്കി. ഈ സമയം ജയമോള്‍ അവശ നിലയില്‍ നിലത്തു കിടക്കുന്നതാണു കണ്ടത്. ഉടന്‍ പുനലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മക്കള്‍: ദില്‍ന സാറ, ഫെബിന്‍ മാത്യു.

Keywords:  News, Kerala, State, Kollam, Death, Case, Husband, Custody, Police, Clash, Man arrested for woman's death case in Pathanapuram
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia