ജോലിക്ക് പോകാനിറങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ വഴിയില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; അറസ്റ്റില്‍
Sep 22, 2021, 18:46 IST
പാലക്കാട്: (www.kvartha.com 22.09.2021) ജോലിക്ക് പോകാനിറങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ വഴിയില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. കാഞ്ഞിരപ്പുഴയിലാണ് സംഭവം. മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരിധിയിലെ ശബീറിനെയാണ് മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ യുവതി വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവമെന്ന് പരാതിയില്‍ പറയുന്നു. വഴിയില്‍ യുവതി തനിച്ചുള്ളപ്പോള്‍ ബൈകിലെത്തിയ പ്രതി വാഹനം നിര്‍ത്തി ഇവരെ കയറിപ്പിടിക്കുകയും വരിഞ്ഞുമുറുക്കിയെന്നും ഇതിനിടെ ഇയാളെ തട്ടിമാറ്റിയപ്പോള്‍ ഇരുവരും നിലത്തുവീണെന്ന് ആരോഗ്യപ്രവര്‍ത്തക പരാതിയില്‍ ഉന്നയിച്ചു.
ഉടന്‍തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട യുവതി ആശുപത്രിയിലെത്തി ചികിത്സ തേടുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ഉച്ചയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.