ലോടെറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ രണ്ടാം പ്രതിയും പിടിയിലായി
Jan 9, 2022, 19:12 IST
കായംകുളം : (www.kvartha.com 09.01.2022) ലോടെറി കച്ചവടക്കാരനെ വടിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസിലെ രണ്ടാം പ്രതിയും പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവായ അന്‍വര്‍ശ ആണ് (22) പിടിയിലായത് . ഡിസംബര്‍ 27 ന് കായംകുളം ബിവറേജ് ഷോപിന് മുന്‍പില്‍ വെച്ചാണ് ലോടെറി കച്ചവടക്കാരനെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെടുത്തതെന്നാണ് പരാതി.
കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ അക്രമിയുമായ അമ്പാടിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അന്‍വര്‍ശ കായംകുളം പൊലീസ് സ്റ്റേഷനില്‍ ബൈക് മോഷണ കേസിലും ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ മാല പൊട്ടിക്കല്‍ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കായംകുളം സി ഐ മുഹമ്മദ് ശാഫിയുടെ നേതൃത്വത്തില്‍ എസ് ഐ ഉദയകുമാര്‍, പൊലീസുകാരായ ശാജഹാന്‍, വിഷ്ണു, ദീപക്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Keywords: Man arrested for threatening lottery seller, Alappuzha, News, Local News, Lottery Seller, Threatened, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.