വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റ് നിര്‍മിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍
Apr 29, 2021, 09:55 IST
മൂവാറ്റുപുഴ: (www.kvartha.com 29.04.2021) വ്യാജ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റ് നിര്‍മിച്ചു നല്‍കിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. മുവാറ്റുപുഴ കീച്ചേരിപടിയില്‍ ട്രെയിന്‍, ഫ്ളൈറ്റ് ടികറ്റ് ബുകിങ് സ്ഥാപനം നടത്തിവരികയായിരുന്ന ബംഗാളിലെ ഇസ്ലാംപൂര്‍ സ്വദേശിയായ സജിത്ത് മൊണ്ഡല്‍(30)ആണ് പൊലീസ് പിടിയിലായത്.
കോവിഡ് വ്യാപനം രൂക്ഷമായതോടെ ആര്‍ ടി പി സി ആര്‍ സെര്‍ടിഫികറ്റിന് ആവശ്യക്കാരേറി. വ്യാജ ആര്‍ ടി പി സി ആര്‍ പരിശോധനാഫലം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായിരുന്നു ഇയാള്‍ നല്‍കിവന്നത്. കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് പണമിടപാട് രേഖകളും നിരവധി ആധാര്‍ കാര്‍ഡുകളും കണ്ടെത്തി.
Keywords: Muvattupuzha, News, Kerala, Police, COVID-19, Arrest, Man arrested for making fake RTPCR result
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.