കണ്ണില്ലാത്ത ക്രൂരത; ഫാമില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച് ഓടിച്ചശേഷം 6 ആട്ടിന്‍കുട്ടികളെ കൈക്കോട്ട് കൊണ്ട് തല്ലിക്കൊന്നു; വരന്തരപ്പിള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍

 



തൃശ്ശൂര്‍: (www.kvartha.com 19.05.2021) ഫാമില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച് ഓടിച്ചശേഷം 6 ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്ന യുവാവ് അറസ്റ്റില്‍. വരന്തരപ്പിള്ളി പിടിക്കപറമ്പില്‍ ഫാമില്‍ അതിക്രമിച്ചുകയറിയ ഇതരസംസ്ഥാന തൊഴിലാളിയായ ബിഹാര്‍ സ്വദേശി ഉമഷ് ഹസ്ദയെ (32) വരന്തരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തില്‍ ഒരു ആട്ടിന്‍കുട്ടിക്ക് സാരമായ പരിക്കുണ്ട്. 

ബുധനാഴ്ച രാവിലെ വരാക്കര സ്വദേശി കാര്യാട്ട് സുനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള ഫാമിലായിരുന്നു ദാരുണസംഭവം അരങ്ങേറിയത്. ഫാമിലുണ്ടായിരുന്ന രണ്ട് ബിഹാര്‍ സ്വദേശികളായ ജീവനക്കാരെ ആക്രമിച്ച് ഓടിച്ചശേഷം ഉമഷ് കൈക്കോട്ട് കൊണ്ട് അട്ടിന്‍കുട്ടികളെ തല്ലി കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കണ്ണില്ലാത്ത ക്രൂരത; ഫാമില്‍ അതിക്രമിച്ചുകയറി ജീവനക്കാരെ ആക്രമിച്ച് ഓടിച്ചശേഷം 6 ആട്ടിന്‍കുട്ടികളെ കൈക്കോട്ട് കൊണ്ട് തല്ലിക്കൊന്നു; വരന്തരപ്പിള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവ് അറസ്റ്റില്‍


ആട്ടിന്‍കുട്ടികളെ തല്ലിക്കൊന്ന ശേഷം ഉമഷ് ഹസ്ദ ഫാമിനോട് ചേര്‍ന്നുള്ള ഫാര്‍മസിയിലെ അലമാര, ഫര്‍ണിചറുകള്‍, പാത്രങ്ങള്‍, ശുചിമുറി എന്നിവ തകര്‍ക്കുകയും മരുന്നുകള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി ഫാം ഉടമ സുനില്‍കുമാര്‍ പറഞ്ഞു.     

അക്രമം കാണിച്ച ഫാമില്‍ ഉമഷ് ഹസ്ദ കഴിഞ്ഞ വര്‍ഷം കുറച്ചുദിവസം ജോലി ചെയ്തിരുന്നു. എന്നാല്‍  ഇയാള്‍ ഫാമില്‍ അതിക്രമം കാണിക്കാനുള്ള കാരണം അറിയില്ലെന്ന് ഉടമ സുനില്‍കുമാര്‍ വ്യക്തമാക്കി. 
  
Keywords:  News, Kerala, State, Thrissur, Accused, Arrested, Police, Attack, Animals, Man arrested for attacking lambs in Varantharappilly
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia