കാണാതായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 26, 2021, 12:24 IST
കോട്ടയം: (www.kvartha.com 26.09.2021) കോട്ടയത്ത് യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പ് സ്വദേശികളായ അമര്‍ ജിത്ത് (23), കൃഷ്ണപ്രിയ (21) എന്നിവരാണ് മരിച്ചത്. ഇരുവരെയും കാണാതായതോടെ ബസുക്കളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ചെമ്പ് കൊച്ചങ്ങാടിയില്‍ വീടിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോടെല്‍ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു ജോലി അന്വേഷിച്ചു വരികയായിരുന്നു അമര്‍ ജിത്ത്. കൃഷ്ണപ്രിയ എറണാകുളത്ത് എയര്‍ ഹോസ്റ്റെസ് കോഴ്‌സിന് പഠിക്കുകയായിരുന്നു. ഇവരുടെ പ്രണയത്തിന് ബന്ധുക്കള്‍ എതിരുന്നു. ഇത് മരണത്തിലേക്ക് നയിച്ചതാകാമെന്നാണ് പൊലിസ് സംശയിക്കുന്നത്.
Keywords: Kottayam, News, Kerala, Found Dead, Missing, Police, Man and woman found hanging in Kottayam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.