എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുന്നു, എനിക്കും ഭീഷണിയുണ്ട്, എന്നാല്‍ ഞാന്‍ മുട്ടുമടക്കില്ല; പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യ പ്രഖ്യാപനവുമായി മാമുക്കോയ
Feb 22, 2020, 16:35 IST
കോഴിക്കോട്: (www.kvartha.com 22.02.2020) പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിരവധി സിനിമാതാരങ്ങളും മറ്റു പ്രശസ്തരായ വ്യക്തികളും ശക്തമായി രംഗത്ത് വന്നിരുന്നു. അത്തരത്തില്‍ നിരവധി തവണ ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് നടന് മാമുക്കോയ. ഇപ്പോഴിതാ വീണ്ടും പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച ഷഹീന് ബാഗ് സ്ക്വയറില്‍ സംസാരിക്കുകയായിരുന്നു മാമുക്കോയ.
ഫാസിസ്റ്റുകള്‍ക്ക് മുന്നില്‍ അഡ്ജസ്റ്റ്മെന്റ് ജീവിതത്തിന് തയ്യാറല്ലെന്ന് നടന് പറഞ്ഞു. 'ജീവനെ ഭയപ്പെടുന്നവരാണ് ഫാസിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുന്നത്. എതിര്‍പ്പു രേഖപ്പെടുത്തുന്നവരെ അവര്‍ കൊല്ലുകയാണ്. ഇത്തരത്തില്‍ എഴുത്തുകാരേയും കലാകാരന്മാരേയും അവര്‍ ഭീഷണിപ്പെടുത്തുന്നു. എനിക്കും ഭീഷണിയുണ്ട്. എന്നാല്‍ മുട്ടുമടക്കാന്‍ തീരുമാനിച്ചിട്ടില്ല'- മാമുക്കോയ പറഞ്ഞു.
തലപോകാന്‍ നില്ക്കുമ്പോള് കൈയ്യിന്റെയും വിരലിന്റെയും കാര്യം ആലോചിച്ചു ഭയന്നിട്ടു കാര്യമില്ലെന്ന് നേരത്തെ മാമുക്കോയ വിമര്‍ശിച്ചിരുന്നു.

Keywords: News, Kerala, Kozhikode, Film, Cine Actor, Fascist, Mamukoya with Public Announcement Against CAA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.