മെഗാസ്റ്റാര്‍ പട്ടം ദുല്‍ഖറിന് കൈമാറി മമ്മൂട്ടി തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി തിരുവനന്തപുരത്ത് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജന്മഭൂമി പത്രം റിപോര്‍ട്ട് ചെയ്തു. അതേസമയം മമ്മൂട്ടി മത്സരിക്കുന്നെങ്കില്‍ എതിരാളി കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ തന്നെയായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. 

സി.പി.എം നേതൃത്വം മമ്മൂട്ടിയുമായി ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ച നടത്തിയതായും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയുടെ പ്രതികരണം സംബന്ധിച്ച് യാതൊരു ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ഇടത് അനുഭാവിയായ മമ്മൂട്ടിക്ക് പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദം ശക്തമായാല്‍ മത്സര രംഗത്തേക്ക് ഇറങ്ങേണ്ടി വരുമെന്നാണ് അറിയുന്നത്. 

സി.പി.എം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തി വരുന്ന മമ്മൂട്ടി പാര്‍ട്ടി ചാനലായ കൈരൡയുടെ ചെയര്‍മാന്‍ കൂടിയാണ്. പിണറായി വിജയനുമായി അടുത്ത സൗഹൃദ ബന്ധം പുലര്‍ത്തുന്ന മമ്മൂട്ടി തിരുവനന്തപുരത്ത് മത്സരിക്കും എന്നുതന്നെയാണ് സി.പി.എം കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. 

താന്‍ ഒരു ലിബറല്‍ കമ്യൂണിസ്റ്റാണെന്ന് മമ്മൂട്ടി സ്വയം വിശേഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
തിരുവനന്തപുരം സീറ്റില്‍ സി.പി.ഐയുടെ സ്ഥാനാര്‍ത്ഥികളാണ് സ്ഥിരമായി മത്സരിക്കുന്നത്. പലപ്പോഴും വിജയം ഇടതു മുന്നണിക്ക് നേടാനും കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സീറ്റ് വിട്ടുകൊടുക്കാന്‍ സി.പി.ഐക്കും സമ്മതമാണെന്നാണ് വിവരം. പകരം സി.പി.ഐക്ക് ഇടുക്കി സീറ്റ് നല്‍കാനും അനൗദ്യോഗികമായി ധാരണയായിട്ടുണ്ട്. 

സി.പി.ഐ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ തട്ടകമായ എറണാകുളത്ത് നിര്‍ത്താനും സി.പി.എം നേതൃത്വം ആലോചിക്കുന്നതായി റിപോര്‍ട്ടുണ്ട്. തിരുവനന്തപുരത്തേക്കാള്‍ മമ്മൂട്ടിക്ക് കൂടുതല്‍ വിജയ സാധ്യത എറണാകുളത്തായിരിക്കുമെന്നും സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നു.

മെഗാസ്റ്റാര്‍ പട്ടം ദുല്‍ഖറിന് കൈമാറി മമ്മൂട്ടി തിരുവനന്തപുരത്ത് അങ്കത്തിനിറങ്ങുന്നുമമ്മൂട്ടി ഇടത് സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ അത് ഇടതുമുന്നണിക്ക് ജനസ്വാധീനം വര്‍ധിപ്പിക്കാനുള്ള തുരുപ്പ് ചീട്ടായി മാറുമെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുകയാണ്. മെഗാസ്റ്റാറെന്ന തന്റെ താരപ്പട്ടം മകന് നല്‍കി സിനിമ രംഗത്തു നിന്നും തല്‍ക്കാലം മാറി നില്‍ക്കാനുള്ള മമ്മൂട്ടിയുടെ തീരുമാനമാനത്തിന്റെ ഭാഗമായാണ് രാഷ്ട്രീയത്തിലിറങ്ങാനുള്ള അദ്ദേഹത്തിന്റെ നീക്കത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
മമ്മൂട്ടിക്ക് എറണാകുളത്ത് ശക്തമായ സ്വാധീനമുണ്ടെന്ന തിരിച്ചറിവും പാര്‍ട്ടി നേതൃത്വത്തിനുണ്ട്. ഇടതുസ്വതന്ത്രനായി ഡോ. സെബാസ്റ്റ്യന്‍ പോള്‍ രണ്ടുതവണ വിജയിച്ച മണ്ഡലമാണ് എറണാകുളം. മഹാരാജാസ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി എന്ന പരിഗണനയും മമ്മൂട്ടിക്ക് എറണാകുളത്ത് ഗുണം ചെയ്യും. 

അതേസമയം മത്സരിക്കുന്നുണ്ടെങ്കില്‍ അത് തിരുവനന്തപുരത്താണെന്ന് മമ്മൂട്ടി പാര്‍ട്ടി നേതാക്കളെ അറിയിച്ചതായും വിവരമുണ്ട്. മതവിശ്വാസി കൂടിയായ മമ്മൂട്ടി സ്ഥാനാര്‍ത്ഥിയാകുന്നത് രാഷ്ട്രീയത്തിനുപരിയായി മുസ്ലിം സമുദായത്തില്‍ നിന്നുള്ള പിന്തുണ പാര്‍ട്ടിക്ക് ലഭിക്കുമെന്നും നേതാക്കള്‍ കണക്കൂ കൂട്ടുന്നു. 

തിരുവനന്തപുരത്ത് ഇത്തവണ ഒ. രാജഗോപാലനെ തന്നെയിറക്കാനാണ് ബി.ജെ.പിയുടെ നീക്കം. ബി.ജെ.പി ദേശീയ നേതൃത്വം പോലും കേരളത്തില്‍ വിജയിക്കാവുന്ന ഒരേയൊരു മണ്ഡലമായാണ് തിരുവനന്തപുരത്തെ കാണുന്നത്.

Related News: 

Also read:
വര്‍ഗീയ കേസുകളില്‍ ഒത്താശ ചെയ്തവരും കുടുങ്ങുന്നു; ബേക്കറി ഉടമ അറസ്റ്റില്‍

Keywords: Thiruvananthapuram, Actor Mammootty, CPM, Election, Lok Sabha, Parliament, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia