കുറ്റവാളികള്‍ക്കും വൈറസില്‍നിന്ന് മുന്‍കരുതല്‍; പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ

 


തിരുവനന്തപുരം: (www.kvartha.com 09.04.2020) രാജ്യം കൊറോണ വൈറസ് വ്യാപനത്തില്‍ വിഷമിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ. 60 വയസിന് മുകളിലുള്ള പുരുഷന്‍മാര്‍ക്കും 50 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്കുമാണ് പരോള്‍ നല്‍കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

കുറ്റവാളികള്‍ക്കും വൈറസില്‍നിന്ന് മുന്‍കരുതല്‍; പ്രായം കൂടിയ തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ ശുപാര്‍ശ

ജയിലിലെ തിരക്ക് പരിഗണിച്ച് നേരത്തേ തന്നെ ഇത്തരത്തില്‍ കുറ്റവാളികള്‍ക്ക് പരോളും ജാമ്യവും നല്‍കി വന്നിരുന്നു. ഇത്തരത്തില്‍ ഇതുവരെ 1400 ലധികം പേര്‍ക്കാണ് പരോള്‍ നല്‍കിയിട്ടുള്ളത്. ഇതിനു പിന്നാലെയാണ് പ്രായം കൂടിയ തടവുകാര്‍ക്ക് കൂടി പരോള്‍ നല്‍കി വീടുകളിലേക്ക് അയക്കുന്നത്. ഇതു സംബന്ധിച്ച് ജയില്‍ വകുപ്പ് ആഭ്യന്തര സെക്രട്ടറിക്ക് അപേക്ഷ നല്‍കി. കോവിഡ് മുന്‍കരുതലിന്റെ ഭാഗമായാണ് ശുപാര്‍ശയെന്നാണ് വിശദീകരണം.

അതേസമയം പരോള്‍ നല്‍കുന്നതിന് കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കില്ല എന്നും ശുപാര്‍ശയില്‍ പറയുന്നു. അപേക്ഷ അനുവദിച്ചാല്‍ 108 പേര്‍ക്ക് 45 ദിവസത്തേക്ക് പരോള്‍ ലഭിക്കും.

Keywords:  News, Kerala, Thiruvananthapuram, Prison, Application, COVID19, Male Prisoners above the age of 60 and Female Prisoners above the age of 50 likely to get Parole
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia